go

മാട്ടേൽത്തുരുത്തിന് ദാഹം മാറാൻ മറുകരയെത്തണം

alappuzha-cherthala-mattelthuruthu
പള്ളിപ്പുറം മാട്ടേൽത്തുരുത്ത് നിവാസികൾ ശുദ്ധജലത്തിനു വേണ്ടി പാത്രങ്ങളുമായി വള്ളത്തിൽ പോകുന്നു.
SHARE

ചേർത്തല ∙ പള്ളിപ്പുറം മാട്ടേൽത്തുരുത്തിൽ കുടങ്ങളും ബക്കറ്റുമായി വള്ളത്തിൽ സഞ്ചരിച്ച് മറുകരയിൽ എത്തിയാലേ പൊതുപൈപ്പിൽ നിന്നു ജലം ലഭിക്കൂ. പത്തിലേറെ വീട്ടുകാരാണു പള്ളിപ്പുറം മാട്ടേൽ തുരുത്തിലുള്ളത്. ഇവരുടെ മറുകരയായ പള്ളിക്കടവിൽ വള്ളത്തിലെത്തി വേണം ജലം ശേഖരിക്കാൻ. 

ചേർത്തല താലൂക്കിലെ ജപ്പാൻ ശുദ്ധജല പൈപ്പ് ദ്വീപിലേക്കു വന്നിട്ടില്ല. ഒരു കിലോമീറ്ററോളം കായൽ കടന്ന് പൈപ്പ് ഇടാനുള്ള ചെലവാണു പ്രധാന തടസ്സം. റോഡ് പൊളിച്ചു പൈപ്പിടാനുള്ള തടസ്സം മൂലവും സമീപ വീട്ടുകാരുടെയും സ്ഥാപനങ്ങളുടെയും നിസഹരണം മൂലവും താലൂക്കിൽ പലയിടത്തും ജപ്പാൻ ശുദ്ധജല കണക്‌ഷൻ ലഭിക്കാതെയുണ്ട്. 

വേനൽ ശക്തമായതോടെ കുഴൽക്കിണറുകളിലെ ജലത്തിനു നിറം മാറ്റം വ്യാപകമാണ്. മഞ്ഞനിറം കലർന്ന വെള്ളമാണു കുഴൽക്കിണറുകളിൽ നിന്നു ലഭിക്കുന്നത്. ജലസംഭരണികളുടെ വൃത്തിക്കുറവും നിറവ്യത്യാസത്തിനു കാരണമാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama