go

അപകടപരമ്പര: റോഡ് സുരക്ഷാ അതോറിറ്റി യോഗം 14നു ശേഷം

alappuzha-motor-vehicle
കോങ്ങിണിചുടുകാടിനു സമീപം മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ നിന്ന്.
SHARE

ആലപ്പുഴ ∙ ജില്ലയിൽ തുടർച്ചയായി വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിറ്റി യോഗം 14നു ശേഷം വിളിക്കുമെന്നു ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. 

അപകടങ്ങൾ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടാവും. അടിയന്തര സാഹചര്യമാണെങ്കിലും 13നും 14നും തിരുവനന്തപുരത്തു ചേരുന്ന തിരഞ്ഞെടുപ്പു സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണു യോഗം 14നു ശേഷം ചേരുന്നതെന്നു കലക്ടർ പറഞ്ഞു.

കലക്ടർ അധ്യക്ഷനായുള്ളതാണ് അതോറിറ്റി. ജില്ലാ പൊലീസ് മേധാവി, ആർടിഒ തുടങ്ങിയവരാണ് അംഗങ്ങൾ. അപകടങ്ങൾ വർധിച്ചതിനെ തുടർന്നു ജില്ലാ പൊലീസ് മേധാവിയുമായും ആർടിഒയുമായും അനൗപചാരിക ചർച്ച നടത്തിയിരുന്നെന്നും കലക്ടർ പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama