go

ഒടുവിൽ ട്രാൻസ്ഫോമറിന് ട്രാൻസ്ഫർ

Alappuzha-kuttanadu-transformer-transfer
മങ്കൊമ്പിൽ അപകടഭീഷണിയിൽ ആയിരുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചപ്പോൾ.
SHARE

കുട്ടനാട് ∙ കെഎസ്ഇബി അധികൃതരും പഞ്ചായത്ത് അധികൃതരും കണ്ണു തുറന്നു മങ്കൊമ്പ് നിവാസികളുടെ വർഷങ്ങളായുള്ള ദുരിതത്തിനു ശമനമായി. മനോരമ വാർത്തയെ തുടർന്നാണു നടപടി. മങ്കൊമ്പ് സബ് സ്റ്റേഷനു സമീപത്തെ കാടുപിടിച്ച വഴി വൃത്തിയാക്കിയും സബ്സ്റ്റേഷന് കിഴക്കഭാഗത്ത് ആറ്റുതീരം -മങ്കൊമ്പ് പാലം നടപ്പാതയിൽ അപകട ഭീഷണി ഉയർത്തിയിരുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചുമാണ് അധികൃതർ ജനങ്ങളുടെ ആശങ്കയകറ്റിയത്. സബ് സ്റ്റേഷനു സമീപത്തുകൂടിയുള്ള നടപ്പാതയിൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ കാടുകയറികിടക്കുന്നത് ഇതുവഴി സഞ്ചരിക്കുന്ന കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇഴജെന്തുക്കളും നീർനായയും നടവഴിയിൽ താമസമായതോടെ നാട്ടുകാർ അപകട ഭീതിയിലായിരുന്നു ഇതുവഴി സഞ്ചരിച്ചിരുന്നത്. 

മനോരമ വാർത്തയെ തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം പ്രശ്നത്തിൽ ഇടപെടുകയും തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടു കാടു നീക്കം ചെയ്യുകയുമായിരുന്നു. വേലിയേറ്റത്തിൽ വെള്ളം കയറുന്ന റോഡ് പഞ്ചായത്തു ഫണ്ടിൽ നിന്നു തുക അനുവദിച്ച് ഉടൻതന്നെ നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. 

ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലും കൊച്ചുകുട്ടികൾക്കുപോലും വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കൈയ്യെത്തുന്ന രീതിയിലും അപകടാവസ്ഥയിലായ ട്രാൻസ്ഫോർമറിനെ കുറിച്ചുള്ള മനോരമ വാർത്തയുമായി കെഎസ്ഇബി ജില്ലാ ഓഫിസുമായി നാട്ടുകാർ ബന്ധപ്പെട്ടപ്പോലാണു ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചത്. 

വാർത്തയടങ്ങിയ പത്രവുമായി സമീപവാസിയായ പുതുവീട്ടിൽ ജേക്കബ് ജോസഫ് ഡപ്യൂട്ടി ചീഫ് എൻജിനീയറെ സമീപിച്ചപ്പോഴാണു വർഷങ്ങളായി സെക്ഷൻ ഓഫിസിൽ കയറിയിറങ്ങിയിട്ടും നടക്കാത്ത കാര്യം നടപ്പിലായത്. 

ഡപ്യൂട്ടി ചീഫ് എൻജിനീയർ ജനുവരി 31നു മുൻപായി ട്രാൻസ്ഫോർ മാറ്റി സ്ഥാപിക്കണമെന്നു സെക്‌ഷൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചെങ്കിലും നടപ്പിലാക്കിയില്ല. തുടർന്നു സ്ഥലം സന്ദർശിച്ച ഡപ്യൂട്ടി ചീഫ് എൻജിനീയർ സെക്‌ഷൻ ഓഫിസിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടിയന്തരമായി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയായിരുന്നു.

ട്രൻസ്ഫോർമർ മാറ്റി സ്ഥാപിക്കുവാൻ സ്ഥലം നൽകണമെന്നു 2 വർഷം മുൻപ് കെഎസ്ഇബി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചു മണ്ണിട്ടുയർത്തി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സജ്ജമാക്കിയ ജേക്കബ് ജോസഫിന്റെ പുരയിടത്തിലാണ് ഇപ്പോൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama