മാവേലിക്കര ∙ മത്സ്യഫെഡിന്റെ ജില്ലയിലെ അദ്യ ഫിഷ് മാർട്ട് ബ്ലോക്ക് പഞ്ചായത്ത് വ്യാപാര സമുച്ചയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഇടനിലക്കാരുടെ ഇടപെടൽ ഇല്ലാതെ വിഷരഹിത മത്സ്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ആർ. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ആദ്യ വിൽപന നടത്തി.
മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ്, നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, ജി.ഹരിശങ്കർ, ദീപ ജയാനന്ദൻ, ജി.വിദ്യ, എസ്. ജ്യോതി ലക്ഷ്മി, ഷൈനി തോമസ്, പി.എം.മിനി, കെ.ഗോപൻ, കെ.മധുസൂദനൻ, ശ്രീകുമാർ, തോമസ് സി കുറ്റിശേരിൽ, എൻ.സുബൈർ, പി.എൽ.വത്സലകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.