go

ബൈക്കുകൾ കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം

alappuzha-Charummoodu-Bike-Accident
ലിജോ രാജൻ
SHARE

ചാരുംമൂട് ∙ നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചു യുവാവിന് ദാരുണാന്ത്യം. ചുനക്കര വടക്ക് അച്ചൻപറമ്പിൽ രാജന്റെ മകൻ ലിജോ രാജൻ (29) ആണ് മരിച്ചത്. ഭാര്യ റ്റിജി (24), എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന ചുനക്കര നടുവിൽ രാജീഭവനം രാജീവ് (45) എന്നിവർ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 3 മാസം മുൻപായിരുന്നു ലിജോയുടെയും റ്റിജിയുടെയും വിവാഹം.

ഇന്നലെ വൈകിട്ട് കൊല്ലം - തേനി ദേശീയപാതയിൽ ചുനക്കര ജംക്‌ഷന് വടക്കായിരുന്നു അപകടം. ലിജോ തൽക്ഷണം മരിച്ചു. ഗൾഫിൽ നിന്നു നാട്ടിൽ വന്ന് പെയിന്റിങ് ജോലികൾ ചെയ്തു വരികയായിരുന്നു. മാതാവ് ലിസി, സഹോദരൻ സിജോ (ഖത്തർ).

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama