go

പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

alappuzha-akhil
അഖിൽ.
SHARE

തൃക്കുന്നപ്പുഴ ∙ ബൈക്ക് യാത്രക്കാരനായ പൊലീസുകാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒരാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തൃക്കുന്നപ്പുഴ കുപ്പക്കിടത്ത് കിഴക്കതിൽ അരുണിനെ (33) ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ പള്ളിപ്പാട്മുറി തൈവെപ്പിൽ അഖിലിനെ (27) യാണു എസ്ഐ കെ.ബി.ആനന്ദബാബു അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ഉത്സവത്തിനു പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോൾ മതുക്കൽ ഭാഗത്ത് 6 അംഗസംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 22നു രാത്രി ഒന്നിനായിരുന്നു സംഭവം.മറ്റു പ്രതികൾ ഒളിവിലാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama