go

മത്സ്യ മേഖലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയത് പിണറായി സർക്കാർ: എളമരം കരീം

alappuzha-elamaram-kareem
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ശിൽപശാല ആലപ്പുഴയിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുന്നു. എഫ്.നഹാസ്, സി.പി. കുഞ്ഞരാമൻ, പി.പി.ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ഷീല റൊസാരിയോ എന്നിവർ സമീപം.
SHARE

ആലപ്പുഴ ∙ സംസ്ഥാന രൂപീകരണത്തിനുശേഷം മത്സ്യ മേഖലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചതും നടപ്പിലാക്കിയതും പിണറായി വിജയൻ സർക്കാരിന്റെ കാലത്താണെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ വർഗീയമായി ചേരിതിരിക്കാൻ വിവിധ പ്രസ്ഥാനങ്ങൾ ശ്രമം നടത്തുന്നതായും ഇതിനെതിരെ വർഗപരമായി സംഘടിക്കണമെന്നും എളമരം കരീം പറഞ്ഞു.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അഡീഷനൽ ഡയറക്ടർ പി.സഹദേവൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി.ചിത്തരജ്ഞൻ, സെക്രട്ടറിമാരായ പുല്ലുവിള സ്റ്റാൻലി, എഫ്.നഹാസ്, സംസ്ഥാന വനിത സബ് കമ്മിറ്റി ഭാരവാഹി ഷീല റൊസാരിയോ, ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി.കുഞ്ഞുരാമൻ, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഐ.ഹാരീസ്, സെക്രട്ടറി സി.ഷാംജി  പ്രസംഗിച്ചു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama