go

കുട്ടംപേരൂർ ആറ്റിൽ പരിസ്ഥിതി പഠനം വേണ്ട; കലക്ടറുടെ പ്രത്യേക അനുമതി

alappuzha-kuttamperoor-lake
ജലസസ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞു മലിനപ്പെട്ടു കിടക്കുന്ന കുട്ടംപേരൂർ ആറ്.
SHARE

മാന്നാർ ∙ കുട്ടംപേരൂർ ആറിനെ പരിസ്ഥിതി പഠനത്തിൽ നിന്ന് ഒഴിവാക്കി പ്രത്യേക അനുമതി ലഭിച്ചെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപണിക്കർ അറിയിച്ചു.  കലക്ടറാണ് ടെൻഡറിന് പ്രത്യേക അനുമതി നൽകിയത്. പരിസ്ഥിതി പഠനം നടത്താത്തതിനാൽ നിർമാണം ടെൻഡർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതിനു കാലതാമസമെടുക്കുമെന്നു കാണിച്ച് പഞ്ചായത്ത് കലക്ടറെ സമീപിച്ചു. ഇതോടെ കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചു പരിസ്ഥിതി പഠനം ഒഴിവാക്കി നിർമാണ പ്രവർത്തികൾ ടെൻഡർ ചെയ്യാൻ അനുമതി നൽകി.

കുട്ടംപേരൂർ ആറിന്റെ നവീകരണത്തിനു നബാർഡ് 4 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി 1 കോടി രൂപ ചെലവഴിച്ച് ആറിന്റെ ഇരുകരകളിലും ബണ്ടുകൾ നിർമിച്ചു ജൈവപാർക്ക് സ്ഥാപിക്കുവാനും എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ആറിന്റെ മാന്നാർ, ചെന്നിത്തല ഭാഗങ്ങളിലെ സർവേയും ടെൻഡർ നടപടികളും ഈയാഴ്ച കൊണ്ടു പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രസിഡന്റ് പി.വിശ്വംഭരപണിക്കർ അറിയച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama