go

സൗജന്യ കലാ പഠനം ചെങ്ങന്നൂര്‍ ബ്ലോക്കിലും

alappuzha-free-art-teaching
വജ്രജൂബിലി ഫെലോഷിപ് സൗജന്യ കലാ പഠനപദ്ധതിയുടെ ചെങ്ങന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം ഉദ്ഘാടനം ഗാനരചയിതാവ് ഇഞ്ചയ്ക്കാട് ബാലചന്ദ്രൻ നിർവഹിക്കുന്നു. ‌ജി.വിവേക്, ജി.കൃഷ്ണകുമാർ, കെ. ശ്യാംകുമാർ, എസ്. പുഷ്പകുമാരി, ജോൺ ജേക്കബ്, ആർ. രദീപ് എന്നിവർ സമീപം.
SHARE

ചെങ്ങന്നൂർ ∙ സൗജന്യമായി കല പഠിക്കാൻ അവസരമൊരുക്കി സാംസ്‌കാരിക വകുപ്പും ബ്ലോക്ക് പഞ്ചായത്തും. വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ ക്ലാസിക്കൽ, സമകാലീനം, നാടോടി കലാരൂപങ്ങളിൽ ആഭിമുഖ്യം വർധിപ്പിക്കുകയാണു ലക്ഷ്യം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. 

നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും പരിശീലനം തുടങ്ങിക്കഴിഞ്ഞു.വഞ്ചിപ്പാട്ട്, നാടൻപാട്ട്, പാക്കനാർ കളി, പടയണി, നൃത്തം, ചിത്രരചന എന്നിവ പരിശീലിപ്പിക്കും. പ്രായപരിധിയില്ല. ശനി ഞായർ ദിവസങ്ങളിലാണു ക്ലാസ്. 

ബ്ലോക്ക് തല ഉദ്ഘാടനം 

സൗജന്യ കലാ പഠനപദ്ധതിയുടെ ഉദ്ഘാടനം ഗാനരചയിതാവ് ഇഞ്ചയ്ക്കാട് ബാലചന്ദ്രൻ നിർവഹിച്ചു. മനുഷ്യനിലെ മനുഷ്യത്വത്തെ ഉയർത്തുവാൻ കലകൾക്കും സംഗീതത്തിനു സാഹിത്യത്തിനുമൊക്കെ കഴിയുമെന്നും വഴിമാറി സഞ്ചരിക്കുന്ന പുതുതലമുറയ്ക്ക് ഇത്തരം പദ്ധതികൾ ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.  

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് അധ്യക്ഷത വഹിച്ചു. ജി.കൃഷ്ണകുമാർ, കെ. ശ്യാംകുമാർ, എസ്.  പുഷ്പകുമാരി, ജോൺ ജേക്കബ്, പദ്ധതി ബ്ലോക്ക് കൺവീനർ ആർ. രദീപ് എന്നിവർ പ്രസംഗിച്ചു.  ഫെലോഷിപ്പ് നേടിയ കലാകാരന്മാരായ ആർ. രദീപ്, ഹരികൃഷ്ണൻ, രൂപേഷ്, ശ്രീകുമാർ, പ്രദീപ് പാണ്ടനാട്, ഹരിപ്രിയ, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama