go

സ്ഥാനാർഥി ചർച്ച: വിഴുപ്പലക്കിയാൽ കർശന നടപടിയെന്ന് കെ.സി

SHARE

ആലപ്പുഴ ∙ തിരഞ്ഞെടുപ്പിന‍ു മുൻപു പൊതുവേദികളിൽ സ്ഥാനാർഥിനിർണയക്കാര്യം ചർച്ച ചെയ്യുന്നത് ഏതു പോഷക സംഘടനയായാലും ഹൈക്കമാൻഡ് ഗൗരവമായി കാണുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

പോഷക സംഘടനാ പ്രവർത്തകർക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അതു പാർട്ടി വേദികളിലാകണം. തിരഞ്ഞെടുപ്പുകാലത്ത് പരസ്യമായ ഇത്തരം വിഴുപ്പലക്കിനു മുതിർന്നാൽ നടപട‍ിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‍യു എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രമേയാവതരണവുമായി ബന്ധപ്പെട്ടു പ്രതികര‍ിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ.

കെപിസിസിയുടെ സമൂഹമാധ്യമ സെല്ലിലേക്കു മകൻ അനിൽ ആന്റണിയെ നോമിനേറ്റ് ചെയ്തത് എ.കെ.ആന്റണിക്ക് അറിവുപോലുമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യത്തിൽ അദ്ദേഹത്തെ വിമർശിക്കേണ്ട ആവശ്യമില്ല. സംസ്ഥാനത്തു സിപിഎമ്മുമായി സഹകരിക്കണമെന്നോ വേണ്ടെന്നോ ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടില്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ചു ധാരണയുണ്ടാക്കാൻ നിർദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 

തൃപ്തികരമായ ധാരണയാണെങ്കിൽ ഹൈക്കമാൻഡ് അംഗീകരിക്കും. ബിജെപിയുടെ സീറ്റുകൾ കുറയ്ക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. അതിനായി യോജിക്കാവുന്ന എല്ലാവരുമായും യോജിക്കും. കേരളത്തിലെ സാഹചര്യം കേരള ഘടകമാണു തീരുമാനിക്കേണ്ടത്–വേണുഗോപാൽ പറഞ്ഞു.

പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടുപോലും കാൽ മുറിയാത്ത ചില അഭിനവ പൽവാൽ ദേവൻമാരുടെ പട്ടാഭിഷേകത്തിനു ശംഖൊലി മുഴങ്ങുന്നതു യഥാർഥ പ്രവർത്തകരുടെ ഉള്ളിൽ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നതെന്നു കെഎസ്‌യു എറണാകുളം ജില്ലാ സമ്മേളന പ്രമേയത്തിൽ പറഞ്ഞിരുന്നു. പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്തു നടത്തുന്നതാണ് ഇത്തരം സൈബർ ഇറക്കുമതികളെന്നും കുറ്റപ്പെടുത്തിയിരുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama