go

പൊലീസെന്ന മട്ടിൽ ലോറി തടഞ്ഞ് മോഷണം: ഒരാൾ അറസ്റ്റിൽ

SHARE

മാവേലിക്കര ∙ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചു ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു പണം അപഹരിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കല്ലുമല ആക്കനാട്ടുകര മുരളി സദനത്തിൽ നവീൻ (37) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ആണു സംഭവം.    കല്ലുമല ഭാഗത്തു 2 പേർ കൈകാട്ടി നിർത്തിച്ചു. ഒരാൾ ലോറിയിൽ കയറിയ ശേഷം പൊലീസാണെന്നും സ്റ്റേഷനിലേക്കു ലോറി വിടാനും നിർദേശിച്ചു.

മാവേലിക്കര സ്റ്റേഷനു മുന്നിലെത്തിയപ്പോൾ മാന്നാറിലേക്കു പോകാൻ പറഞ്ഞു. മിച്ചൽ ജംക്‌ഷനിൽ എത്തിയപ്പോൾ ഡ്രൈവർ ശാസ്താംകോട്ട വേങ്ങമുറിയിൽ നെടിയത്തു കിഴക്കതിൽ നൗഷാദിനെ (47) ആക്രമിച്ച ശേഷം പഴ്സും 500 രൂപയും ലൈസൻസും അപഹരിച്ചു.  ബൈക്കിലെത്തിയ നവീനൊപ്പം ഇയാൾ രക്ഷപ്പെട്ടു. കണ്ണാട്ടുമോടിക്കു സമീപത്തെ വിവാഹ സ്ഥലത്തു നിന്നാണു നവീനെ ഇന്നലെ പൊലീസ് പിടികൂടിയത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama