go

തലക്കം കിട്ടാനില്ല; കരിമ്പ് കൃഷി പ്രതിസന്ധിയിൽ

alappuzha-farm
പ്രളയത്തിൽ നശിച്ച കരിമ്പിൽ നിന്നു ചെടി പൊട്ടിക്കിളിർത്ത നിലയിൽ.
SHARE

ചെങ്ങന്നൂർ ∙ കൃഷിയിറക്കേണ്ട സമയം കഴിഞ്ഞിട്ടും പ്രദേശത്തെ കരിമ്പിൻപാടങ്ങളിൽ പുതുനാമ്പു മുളയ്ക്കുന്നില്ല. പ്രളയം തകർത്ത കൃഷിയിടത്തിൽ നിന്നു നടീൽവസ്തുവായ ‘തലക്കം’ കിട്ടാതായതാണു പ്രതിസന്ധി. കൃഷി പുനരാരംഭിക്കാൻ കൃഷിവകുപ്പ് സമർപ്പിച്ച 16.8 ലക്ഷം രൂപയുടെ പദ്ധതിയും ചുവപ്പുനാടയിൽ കുരുങ്ങി‌. തിരുവൻവണ്ടൂർ പഞ്ചായത്തിൽ 25 ഉം പാണ്ടനാട് പഞ്ചായത്തിൽ 10 ഉം ഹെക്ടർ വീതം കരിമ്പ് കൃഷി ഉണ്ടായിരുന്നു.

6 ചക്കുകളും പ്രളയത്തിൽ പൂർണമായും നശിച്ചു. വെള്ളപ്പൊക്കം ബാധിക്കാത്ത വിളയാണു കരിമ്പെങ്കിലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതാണു വിനയായത്. പ്രളയത്തിൽ ചെടികൾ പഴുത്തുണങ്ങിപ്പോയതോടെ ഇക്കുറി തലക്കം കിട്ടിയില്ല. സാധാരണ ജനുവരി മാസത്തിലാണു കൃഷിയിറക്കുന്നത്.  വർധിച്ചു വരുന്ന കൂലിച്ചെലവും കർഷകന്റെ നടുവൊടിക്കുകയാണ്. പന്തളത്തെ സർക്കാർ ഫാമിൽ നിന്നു കുറച്ചെങ്കിലും തലക്കം വാങ്ങാമെന്ന പ്രതീക്ഷയിലാണു കർഷകർ. തമിഴ്നാട്ടിൽ നിന്ന് തലക്കം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama