go

എംപിയുടെ ഇടപെടൽ: വിശ്വംഭരന് പുതിയ വീടൊരുങ്ങുന്നു

alappuzha-ponnamma
നെഹ്റു ട്രോഫി വാർഡിൽ സുരേഷ് ഭവനിൽ വിശ്വംഭരന്റെ പ്രളയത്തിൽ തകർന്ന വീട് പുനർനിർമിച്ചു നൽകുന്നതിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ എത്തിയ കെ.സി.വേണുഗോപാൽ എംപി, വിശ്വംഭരന്റെ ഭാര്യ പൊന്നമ്മയെ അശ്വസിപ്പിക്കുന്നു. എ.എ.ഷുക്കൂർ, കെ.പി.ധനപാലൻ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ പ്രളയത്തിൽ വീടു തകർന്ന കുടുംബത്തിന് കെ.സി.വേണുഗോപാൽ എംപിയുടെ കൈത്താങ്ങ്. നെഹ്റു ട്രോഫി വാർഡിൽ സുരേഷ് ഭവനിൽ വിശ്വംഭരനു പുതിയ വീടു നിർമിച്ചു നൽകാനുള്ള നടപടിയാണ് എംപിയുടെ ഇടപെടലിലൂടെ സാധിച്ചത്. കഴിഞ്ഞ ആദ്യ പ്രളയ സമയത്ത് കുട്ടനാട് സന്ദർ‍ശനത്തിന്റെ ഭാഗമായി തൈയ്യിൽ പാടശേഖരത്തിനു സമീപം എത്തിയപ്പോഴാണു കുടുംബത്തിന്റെ നിസ്സഹായവസ്ഥ എംപിയോടു നാട്ടുകാർ പറയുന്നത്.

തളർന്നു കിടപ്പിലായ ഭാര്യയും വൃക്കരോഗിയായ മകനുമടങ്ങുന്ന കുടുംബമാണിത്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ സഹായത്തോടെ അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചാണു വീടു നിർമിക്കുന്നത്.  കോൺഫെഡറേഷൻ അംഗങ്ങൾ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ വേതനം നൽകി സമാഹരിച്ച 5.75 ലക്ഷം രൂപയുടെ ചെക്ക് കോൺട്രാക്ടർ ഈപ്പൻ ജോർജിനു കൈമാറി.  

കെ.സി.വേണുഗോപാൽ എംപി വീടിന്റെ തറക്കല്ലിടീൽ നിർവഹിച്ചു. കെ.പി.ധനപാലൻ അധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, എ.ഷാഹുൽ ഹമീദ്, ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, കെ.സി.രാജൻ, വി.സുധീർ കുമാർ, കെ.എൻ.മോഹനൻ, യമുന, വി.പി.പ്രദീപ് കുമാർ, നിസാറുദീൻ  പ്രസംഗിച്ചു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama