go

തൃക്കുന്നപ്പുഴ പാലം പുനർനിർമാണം: പൈലിങ് ജോലി മുടങ്ങി

alappuzha-piling-stopped
തൃക്കുന്നപ്പുഴ പാലം, ചീപ്പ് എന്നിവയുടെ പുനർ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടത്തി വന്ന ഭാഗത്ത് പണികൾ മുടങ്ങിയപ്പോൾ.
SHARE

തൃക്കുന്നപ്പുഴ∙ ദേശീയജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പാലവും ചീപ്പും പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ മുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ യാതൊരു ജോലിയും നടന്നില്ല. നിർമാണ ജോലികളുടെ ഭാഗമായി പൈലിങ് നടത്തി വരികയായിരുന്നു. മണ്ണ് ഇടിയാതിരിക്കാനുള്ള പൈലിങ്ങിന് ആവശ്യമായ കുഴലുകൾ ലഭിക്കാതെ വന്നതിനാലാണു ജോലികൾ മുടങ്ങിയത്. 

കുഴലുകൾ ചെന്നൈയിൽ നിന്നാണു കൊണ്ടുവരേണ്ടത്. നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചില്ലെന്നാണു കരാറുകാർ പറയുന്നത്. ആകെ 123 പൈലുകളാണു സ്ഥാപിക്കേണ്ടത്. 50 മീറ്റർ ആഴത്തിൽ 4 പൈലുകളുടെ ജോലികൾ പൂർത്തീകരിച്ചു.ചീപ്പിന്റെ കിഴക്കേ ചാനൽ വീതികൂട്ടി പുനർനിർമിക്കുന്നത് സംബന്ധിച്ച ജോലികൾക്ക് ശേഷമാവും പാലം പൊളിക്കുക. പാലം പൊളിക്കുമ്പോൾ ഓട്ടോറിക്ഷകൾക്കും മറ്റും കടന്നു പോകാൻ തക്ക സൗകര്യമുള്ള താൽക്കാലിക ഇരുമ്പ് പാലം സമാന്തരമായി നിർമിക്കാൻ പദ്ധതിയുണ്ട്.  

നിലവിലുള്ള പാലം പ്രധാന യാത്രാമാർഗമായതിനാൽ പാലത്തിനു തെക്ക് ദേശീയ ഉൾനാടൻ ജലപാത അതോറിറ്റിയുടെ ടെർമിനലിലെ ജെട്ടി ഉപയോഗപ്പെടുത്തി ജങ്കാർ സർവീസ് ഏർപ്പെടുത്തണമെന്ന ആവശ്യം നിർമാണജോലികൾക്ക് നേതൃത്വം നൽകുന്ന മേജർ ഇറിഗേഷൻ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.38 കോടി രൂപ ചെലവിട്ട് ദേശീയ ഉൾനാടൻ ജലപാത അതോറിറ്റിയുടെ ചുമതലയിലാണു പാലവും ചീപ്പും പുനർ നിർമിക്കുന്നത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama