go

തിരഞ്ഞെടുപ്പിൽ ജയിച്ചു; ആഘോഷത്തിൽ തോറ്റു

Alappuzha News
SHARE

ആലപ്പുഴ ∙ തൂത്തുവാരി ജയിച്ചു. പക്ഷേ, ആഘോഷിക്കാൻ കഴിഞ്ഞില്ല. 1977ലെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഐക്യമുന്നണി പ്രവർത്തകരുടെ അവസ്ഥ അതായിരുന്നു. കഥ ഇങ്ങനെയാണ്: ലോക്സഭയിലേക്കു മത്സരിച്ചത് അന്നത്തെ യുവരക്തം വി.എം.സുധീരൻ. നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം നടക്കുന്നു. ഫലം വന്നപ്പോൾ സുധീരനും ഐക്യമുന്നണിയുടെ മുഴുവൻ നിയമസഭാ സ്ഥാനാർഥികളും ജയിച്ചു. അന്തമറ്റ് ആഹ്ലാദിക്കാൻ ഇതിൽ കൂടുതലെന്തു വേണം? പിറ്റേദിവസം ഉത്സവമാക്കാൻ നേതാക്കളും പ്രവർത്തകരും എല്ലാ ഒരുക്കവും നടത്തിയിരുന്നു. മൈക്ക് സെറ്റ്, പടക്കം,...

പക്ഷേ, അന്നു രാത്രി മൈക്കിന്റെ ഒച്ചയടയ്ക്കുന്ന, പടക്കം നനഞ്ഞു പോകുന്ന വാർത്തയെത്തി: ഇന്ദിരാ ഗാന്ധി തോറ്റു!!! മൈക്കുകൾ മുരടനക്കിയില്ല. പടക്കങ്ങൾ വിറങ്ങലിച്ചു. നേതാക്കളും പ്രവർത്തകരും പാർട്ടി ഓഫിസുകളിൽ തന്നെ കിടന്നുറങ്ങി. എങ്കിലും ആലപ്പുഴയിലെ ഇത്ര വലിയ ജയം അങ്ങനെ ആഘോഷിക്കാതെ വിടാനാവില്ലല്ലോ.

റായ് ബറേലിയിലെ തിരിച്ചടിയുടെ നിഴലിലാണെങ്കിലും ചില്ലറ ആഹ്ലാദ പ്രകടനങ്ങളൊക്കെ ഇവിടെയുമുണ്ടായി.1984ലെ തിരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമനായിരുന്നു കോൺഗ്രസിന്റെ വിജയി. അന്നും മനസ്സു തുറന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ലെന്ന് അന്നത്തെ നേതാക്കൾ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama