go

സ്ത്രീകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ; കുടുങ്ങാന്‍ കാരണം തമ്മിലടി

Social Media
പ്രണവ്, ശ്രീദേവ്, ആകാശ്, ദിബിൻ, അമൽദേവ്.
SHARE

തുറവൂർ ∙ സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ 5 യുവാക്കളെ അറസ്റ്റ് ചെയ്തു. കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിൻ (19) അമൽദേവ് (18) എന്നിവരെയാണ് കുത്തിയതോട് സിഐ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കെതിരെ 21 സ്ത്രീകളാണു പരാതി നൽകിയത്. ഒന്നാം പ്രതി പ്രണവും രണ്ടാം പ്രതി ശ്രീദേവും ചേർന്നാണു ഫോട്ടോകൾ വാട്സാപ് ഗ്രൂപ്പിൽ ഇട്ടതെന്നു ചോദ്യം ചെയ്യലിൽ പ്രതികൾ‍ പറഞ്ഞു.

കേസിൽപ്പെട്ട അഞ്ചുപേരും ചേർന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് ചിത്രങ്ങളും സന്ദേശങ്ങളും ഇവർ കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ പൊലീസിനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചുപേരുടെയും മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സൈബർ സെല്ലിനു കൈമാറി. കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സയന്റിഫിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

യുവാക്കളിൽ ഒരാളുടെ ബന്ധുവിന്റെ ചിത്രം ഗ്രൂപ്പിലെത്തിയതിനെ തുടർന്നു പ്രതികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതു നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണു പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama