go

പറക്കുന്ന പട്ടമാണ് സോബിന്റെ ‘ഊർജം’

alp-sobin-sabu-thankachan
കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനവുമായി സോബിൻ സാബു തങ്കച്ചൻ.
SHARE

ആലപ്പുഴ ∙ കുട്ടിക്കാലത്ത് പട്ടം പറത്തിയ ഓർമയാണ് സോബിൻ സാബു തങ്കച്ചൻ‍ വൈദ്യുതോർജ്ജമാക്കിയത്. പട്ടം മുകളിലേക്കുയരുമ്പോൾ ചരടിലുണ്ടാകുന്ന വലിവ് വൈദ്യുതിയാക്കുന്ന രീതി വിദേശ രാജ്യങ്ങളിലുണ്ട്. കേരളത്തിൽ ഈ രീതിയിലുള്ള പരീക്ഷണം ആദ്യമാണ്. പഠനം നടത്താൻ കേരള സ്റ്റാർട്ടപ് മിഷന്റെ ഗ്രാന്റ് ലഭിച്ചിട്ടുണ്ടെന്നു സോബിൻ പറഞ്ഞു. 

പട്ടത്തിന്റെ ചരട് തറയിൽ വച്ച ഷാഫ്റ്റിൽ ചുറ്റും. പട്ടം മുകളിലേക്കു വലിയുമ്പോൾ ചരടിന്റെ ചുറ്റഴിഞ്ഞുള്ള കറങ്ങിലിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കും. ചെറുകോൽ സ്വദേശിയായ സോബിൻ തലവടിയിലെ ഇന്റർനാഷനൽ സെന്റർ ഫോർ ടെക്നോളജിക്കൽ ഇന്നവേഷൻസ് എന്ന സ്ഥാപനത്തിലാണു പഠനം നടത്തുന്നത്.  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama