go

ആവേശത്തുഴയെറിയാൻ ഇക്കുറി സർക്കാർ ജീവനക്കാരും:‘സിവിൽ സർവീസ് ബോട്ട് ക്ലബ്’

alappuzha news
ഒറ്റത്താളം ഒരേ ആവേശം... വള്ളംകളിക്കാലത്തിനു തുടക്കം കുറിച്ച് ചുണ്ടൻവള്ളങ്ങൾ പരിശീലനം തുടങ്ങി. പള്ളാത്തുരുത്തിയാറ്റിൽ നടുഭാഗം ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ നടത്തുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് ടീം. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ നെഹ്റു ട്രോഫി ജലോത്സവം നടത്താൻ മാത്രമല്ല, തുഴയാനും ഇനി സർക്കാർ ജീവനക്കാരുണ്ട്. ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സർക്കാർ ജീവനക്കാരുടെ ടീമിനെ പങ്കെടുപ്പിക്കാൻ കലക്ടർ ഡോ.അദീല അബ്ദുല്ല അനുമതി നൽകി. സ്പോർട്സ് ക്വോട്ടയിൽ ജോലി നേടിയവരുൾപ്പെടെ സർക്കാർ സർവീസിലുള്ള കായികതാരങ്ങളെയും കുട്ടനാട്ടുകാരെയും ഉൾപ്പെടുത്തി ‘സിവിൽ സർവീസ് ബോട്ട് ക്ലബ്’ എന്ന പേരിലാണ് ടീം. വനിത ജീവനക്കാർക്കു തുഴയാൻ തെക്കനോടി വള്ളവുമുണ്ടാകും.

ബോട്ട് ക്ലബ് രൂപീകരിക്കാനും ടീം അംഗങ്ങളെ തിരഞ്ഞെടുക്കാനും വിവിധ സർവീസ് സംഘടനകളുടെ യോഗം 16നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മുൻപ് സംസ്ഥാന ജലഗതാഗത വകുപ്പ് ജീവനക്കാർ ക്ലബ് രൂപീകരിച്ച് ചെറുവള്ളങ്ങളിൽ തുഴഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ക്ലബ് ആദ്യമായാണ് മത്സരത്തിനെത്തുന്നത്. കഴിഞ്ഞ വർഷം മുതൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ബോട്ട് ക്ലബ് മത്സരരംഗത്തുണ്ട്.

കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയ പൊലീസ് ബോട്ട് ക്ലബ് ഇത്തവണ ചാംപ്യൻസ് ബോട്ട് ല‍ീഗിൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രളയം വന്നപ്പോൾ സർക്കാർ ജീവനക്കാർ ഒറ്റക്കെട്ടായി നിന്നതിന്റെ പ്രതീകമായാണു സിവിൽ സർവീസ് ബോട്ട് ക്ലബ് രൂപീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആശയം അവതരിപ്പിച്ചപ്പോൾ കലക്ടറും സബ് കലക്ടറും പൂർണ പിന്തുണ നൽകി. ടീം അംഗങ്ങൾക്കു പരിശീലനങ്ങളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നേടിയെടുക്കുകയും വേണം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama