go

പെയ്ത് തോർന്നു; തീരാതെ ദുരിതം

alappuzha-people-rescuing
മാന്നാ‍ർ പാവുക്കര മണലിൽ സ്കൂളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെ പ്രവർത്തിച്ച ക്യാംപ് മാന്നാർ ജെബിഎസിലേക്കു മാറ്റിയപ്പോൾ ദുരിതബാധിതരെ പഞ്ചായത്തിന്റെ വാഹനത്തിൽ കൊണ്ടുപോകാനുള്ള ശ്രമം.
SHARE

മാന്നാർ ∙ മഴ ഭാഗികമായി മാറിയെങ്കിലും ദുരിതങ്ങളിൽ പെട്ടു നട്ടം തിരിയുകയാണ് അപ്പർകുട്ടനാട്ടുകാർ,  മാന്നാറിൽ മൂന്നും ചെന്നിത്തലയിൽ രണ്ടു ക്യാംപുകൾ കൂടി തുടങ്ങി, കോട്ടമുറി– പറയങ്കേരി റോഡിലെ ഗതാഗതം നിലച്ചു. ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും പമ്പാനദിയിലെയും അച്ചൻ‌കോവിലാറിലെയും ജലനിരപ്പ് അടിക്കടി ഉയരുന്നതിൽ ആശങ്കയിലാണ് ദുരിത ബാധിതർ .  

alappuzha-auto-pushing-in-water
നിർമാണത്തിലിരുന്ന ഇലഞ്ഞിമേൽ– ഹരിപ്പാട് പാതയിലെ വാഴക്കൂട്ടംകടവ് ഭാഗത്തു പുതഞ്ഞ ഓട്ടോറിക്ഷ നാട്ടുകാർ ചേർന്നു ഉന്തി നീക്കുന്നു.

മാന്നാർ കുരട്ടിശേരി വില്ലേജിൽ 55 കുടുംബങ്ങൾക്കായി അങ്കമാലി ഭാഗത്തെ വീട്ടിലും, 40 കുടുംബങ്ങൾക്കായി വള്ളക്കാലിയിലും, 28 കുടുംബങ്ങൾക്കായി പാലമൂട്ടിലും. ചെന്നിത്തലയിലെ 17 കുടുംബങ്ങൾക്കായി കളരിക്കൽ എൽപി സ്കൂളിലും, 13 കുടുംബങ്ങൾക്കായി  ചെറുകോൽ ഗവ. മോഡൽ യൂപി സ്കൂളിലുമാണ് പുതിയതായി  ക്യാംപുകൾ തുടങ്ങിയത്

ഇലഞ്ഞിമേൽ– ഹരിപ്പാട് റോഡിലെ ചെന്നിത്തല കോട്ടമുറി– വള്ളാംകടവ്– പറയങ്കേരി റോഡിലെ വെള്ളം കയറിയതോടെ ഈ വഴിക്കുള്ള ഗതാഗതം നിലച്ചു.  ഇവിടെ നിർമാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. റോഡിലിട്ട മെറ്റലും മറ്റും ഒഴുക്കെടുക്കാൻ സാധ്യതയേറെയാണ്. നിലവിലെ റോഡിനെക്കാൾ മുന്നടിയിലേറെ ഉയർത്തിയാണ് പുതിയ റോഡു നിർമിക്കുന്നത്. 

alappuzha-mannar-water-in-house
വെള്ളം കയറിയ മാന്നാർ പാവുക്കര അമ്പോലിത്തറയിൽ റഷീദിന്റെ വീട്.

റോഡിന്റെ തെക്കു ഭാഗത്തെ മിക്ക വീടുകളിലും പറമ്പിലും വെള്ളം കയറിയിട്ടുണ്ട്. ചെന്നിത്തല പ്രായിക്കര –പറക്കടവ് റോഡ്, ഈഴക്കടവ് റോഡ്, മഞ്ഞാടിത്തറ റോഡ്, കോന്താട്ട് റോഡ് പെരിങ്ങിലിപ്പുറം  എണ്ണയ്ക്കാട് റോ‍ഡ്, ചെറിയനാട്– ഇലഞ്ഞിമേൽ– വള്ളിക്കാവ് റോ‍ഡ്, മാന്നാർ– മൂർത്തിട്ട– മുക്കാത്താരി ബണ്ടു റോഡ്, മുക്കം വാലേൽ ബണ്ടു റോഡ്, മാന്നാർ കോട്ടയ്ക്കൽ പാലം– പരുമല റോ‍ഡ് എന്നി റോഡുകളിലും വെള്ളം കയറിയതിനാൽ ഗതാഗതം നിലച്ചു. 

കിണർ ഇടിഞ്ഞു

ചെങ്ങന്നൂർ ∙ നഗരസഭ മുൻ കൗൺസിലർ നാഗത്തിങ്കൽ ടി.കെ.നാരായണൻ നായരുടെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. 20 അരഞ്ഞാണങ്ങളുള്ള കിണറിന്റെ 12 അരഞ്ഞാണങ്ങളും മണ്ണിനടിയിലായി.

സ്ഥിതി നിയന്ത്രണാധീനമെന്ന് മന്ത്രി ജി. സുധാകരൻ

ചെങ്ങന്നൂർ ∙ കാലവർഷം സംബന്ധിച്ചു ജില്ലയിൽ സ്ഥിതി നിയന്ത്രണാധീനമെന്നു മന്ത്രി ജി.സുധാകരൻ. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ മാത്രമാണു മഴക്കെടുതി കൂടൂതലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  ചെങ്ങന്നൂർ ആർഡിഒ ഓഫിസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പാകം ചെയ്ത ഭക്ഷണം ക്യാംപുകളിൽ എത്തിക്കുന്നതു കർശനമായി തടയുമെന്നു മന്ത്രി പറഞ്ഞു.  റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ  അടിയന്തരമായി മുറിച്ചുമാറ്റാനും നിർദേശം നൽകി.പാർട്ടിയുടെ പതാകയൊക്കെ പിടിച്ചു ജാഥയായി ക്യാംപിലെത്തിയ നടപടി തെറ്റാണെന്നും ആരായാലും അത് അവരുടെ പാർട്ടിയോടുള്ള അപമാനമാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ  സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആർഡിഒ ജി. ഉഷാകുമാരി പങ്കെടുത്തു. 

കഴിഞ്ഞവർഷത്തെ ചെലവ് കിട്ടിയില്ല

തിരുവല്ല ∙ ഒരു വർഷം മുൻപു നടന്ന മഹാപ്രളയത്തിൽ ക്യാംപുകളിൽ സാധനം വാങ്ങി വിതരണം നടത്തിയതിന്റെ പണം ഇനിയും നൽകാനുണ്ടെന്നു പരാതി. ഇതു നൽകാത്തതിനാൽ വെള്ളപ്പൊക്കം ഉണ്ടായിട്ടും ക്യാംപുകൾ തുടങ്ങുന്നതിനോ സാധനങ്ങൾ ക്യാംപിലേയ്ക്കു വാങ്ങുന്നതിനോ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ തയാറാകുന്നില്ല.

കടപ്ര വില്ലേജിൽ മാത്രം 10 ലക്ഷം രൂപയോളം ഇനിയും നൽകാനുണ്ടെന്നാണു വിവരം. പരുമലയിലെ 5 വാർഡുകളിലെ ക്യാംപിലേയ്ക്കു മാത്രം സാധനം വാങ്ങിയ വകയിൽ ഒരു കടയിൽ 90,000 രൂപ നൽകാനുണ്ട്. പലചരക്ക് കടയിൽ 50,000 രൂപയും. ക്യാംപിൽ പന്തൽ ഇട്ടവർക്കും വിറക് നൽകിയവർക്കും മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിച്ചവർക്കും പണം ലഭിക്കാനുണ്ട്. റവന്യൂ അധികൃതർ ഇവർ നൽകിയ ബില്ലുകൾ പരിശോധിച്ചു പണം ലഭിക്കാനായി അയച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പരിശോധിച്ചു വരികയാണെന്നാണ് അറിയിക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല: കൊടിക്കുന്നിൽ 

ചെങ്ങന്നൂർ ∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച യോഗങ്ങളിൽ താൻ ഉന്നയിക്കുന്ന കാര്യങ്ങൾ അംഗീകരിക്കുന്നില്ലെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.ദുരിതബാധിതർക്കു സൗജന്യറേഷൻ നൽകുന്നില്ല, ക്യാംപിൽ പോകാത്തവരിൽ ജോലിക്കു പോകാൻ കഴിയാത്തവരുണ്ട്. ഇവർക്കു റേഷൻ അനുവദിക്കണം. ജില്ലാ ആശുപത്രിയിലെ ഫാർമസി ദുരിതബാധിതർക്കായി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ്  ആവശ്യപ്പെട്ടു. 

alappuzha-bharanikkavu-road
ഭരണിക്കാവ് പള്ളിക്കൽ ഐഎച്ച്ഡിപി മുണ്ടലേത്ത് കോളനിയിൽ റോഡും -വീടുകളും വെള്ളത്തിലായ നിലയിൽ.

മാന്നാർ ∙ മഴ ഭാഗീകമായി മാറിയെങ്കിലും ദുരിതങ്ങളിൽ പെട്ടു നട്ടം തിരിയുകയാണ് അപ്പർകുട്ടനാട്ടുകാർ,  മാന്നാറിൽ മൂന്നും ചെന്നിത്തലയിൽ രണ്ടു ക്യാംപുകൾ കൂടി തുടങ്ങി, കോട്ടമുറി– പറയങ്കേരി റോഡിലെ ഗതാഗതം നിലച്ചു.ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും പമ്പാനദിയിലെയും അച്ചൻ‌കോവിലാറിലെയും ജലനിരപ്പ് അടിക്കടി ഉയരുന്നതിൽ ആശങ്കയിലാണ് ദുരിത ബാധിതർ .  

ഗതാഗതം നിലച്ചു

ഇലഞ്ഞിമേൽ– ഹരിപ്പാട് റോഡിലെ ചെന്നിത്തല കോട്ടമുറി– വള്ളാംകടവ്– പറയങ്കേരി റോഡിലെ വെള്ളം കയറിയതോടെ ഈ വഴിക്കുള്ള ഗതാഗതം നിലച്ചു.  ഇവിടെ നിർമാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. റോഡിലിട്ട മെറ്റലും മറ്റും ഒഴുക്കെടുക്കാൻ സാധ്യതയേറെയാണ്. നിലവിലെ റോഡിനെക്കാൾ മുന്നടിയിലേറെ ഉയർത്തിയാണ് പുതിയ റോഡു നിർമിക്കുന്നത്. അതിനനുസരിച്ചുള്ള നിർമാണവുമാണ് നടന്നു വരുന്നത്. ഇതു കാരണം റോഡിന്റെ തെക്കു ഭാഗത്തെ മിക്ക വീടുകളിലും പറമ്പിലും വെള്ളം കയറിയിട്ടുണ്ട്.

ഇവിടെ ഫലപ്രഥമാം വിധം ഓട നിർമിച്ചാൽ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ചെന്നിത്തല പ്രായിക്കര –പറക്കടവ് റോഡ്, ഈഴക്കടവ് റോഡ്, മഞ്ഞാടിത്തറ റോഡ്, കോന്താട്ട് റോഡ് പെരിങ്ങിലിപ്പുറം  എണ്ണയ്ക്കാട് റോ‍ഡ്, ചെറിയനാട്– ഇലഞ്ഞിമേൽ– വള്ളിക്കാവ് റോ‍ഡ്, മാന്നാർ– മൂർത്തിട്ട– മുക്കാത്താരി ബണ്ടു റോഡ്, മുക്കം വാലേൽ ബണ്ടു റോഡ്, മാന്നാർ കോട്ടയ്ക്കൽ പാലം– പരുമല റോ‍ഡ് എന്നി റോഡുകളിലും വെള്ളം കയറിയതിനാൽ ഗതാഗതം നിലച്ചു. 

കോളനി മുങ്ങി; 11 വീടുകളും

കറ്റാനം ∙ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ പള്ളിക്കൽ നടുവിലെ മുറി ഐഎച്ച്ഡിപി മുണ്ടലേത്ത് കോളനി മഴയിൽ മുങ്ങി. 11 വീടുകൾ വെള്ളത്തിലായി.  കോളനിയിലേക്കുള്ള പ്രധാന റോഡിന്റെ തകർച്ചയും, റോഡിനു സമീപത്തെ ഓട തകർന്നു മണ്ണു മൂടി അടഞ്ഞതുമാണ് നീരോഴുക്കു തടസമാകാൻ കാരണമായത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama