go

ദുരിതബാധിതരുടെ മനസ്സറിഞ്ഞു പ്രതിപക്ഷ നേതാവ്

Alappuzha News
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരിതാശ്വാസ ക്യാംപിലെത്തി വിവരങ്ങൾ ചേദിച്ചു മനസ്സിലാക്കുന്നു.
SHARE

ഹരിപ്പാട്  ∙ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാംപിലായിരുന്നു ആദ്യ സന്ദർശനം. വീയപുരം സ്‌കൂളിൽ  എത്തിയപ്പോൾ പലരും പ്രഭാത ഭക്ഷണം ലഭിച്ചില്ലെന്ന പരാതി ഉയർന്നു.  റവയ്ക്കു പകരം മൈദാമാവ് എത്തിച്ചതും പാകം ചെയ്യാൻ പാചകവാതകം ലഭിക്കാതിരുന്നതും ആളുകൾ ചൂണ്ടിക്കാട്ടി.  തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ  നിർദേശം നൽകി.

ക്യാംപുകളിൽ ഗർഭിണികൾ,ക്യാൻസർ അടക്കമുള്ള രോഗം ബാധിച്ചവർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും  ഉദ്യോഗസ്ഥരോടു നിർദേശിച്ചു.  കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി ഉയർന്നു.  ക്യാംപ് അംഗങ്ങൾക്കു വൈദ്യസഹായം ലഭിക്കുന്നുണ്ടോയെന്നു പ്രതിപക്ഷ നേതാവ് തിരക്കി. .ആവശ്യാനുസരണം കുടിവെള്ള ബോട്ടിലുകൾ  വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ  

പച്ചക്കറി എത്തിക്കും

ഹരിപ്പാട് ∙  ദുരിതാശ്വാസ ക്യാംപുകളിൽ പച്ചക്കറി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പരാതി ഉടൻ പരിഹരിക്കുമെന്നു ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള  ഉറപ്പു നൽകി. ഇന്നലെ മിനിസിവിൽ സ്റ്റേഷനിൽ വിളിച്ചു ചേർത്ത  ദുരിതാശ്വാസ പ്രവർത്തന അവലോകന  യോഗത്തിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.  ഹോർട്ടികോർപ്പുമായി സഹകരിച്ചു ആവശ്യത്തിനുള്ള പച്ചക്കറി എത്തിക്കും.

ഹരിപ്പാട് നടുവട്ടം സ്കൂൾ ഉൾപ്പെടെയുള്ള ക്യാംപുകളിൽ ആവശ്യത്തിന് പച്ചക്കറി ലഭിച്ചിട്ടില്ലെന്ന  കാര്യം രമേശ്‌ ചെന്നിത്തല യോഗത്തിൽ ഉന്നയിച്ചിരുന്നു. വീയപുരം സ്കൂളിലെ ക്യാംപിൽ താമസിക്കുന്ന ചെറുതനക്കാർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നില്ലെന്ന പരാതിയും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ക്യാംപ്  ആരംഭിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ആവശ്യസാധനങ്ങൾ പൊലീസിന്റെ ബോട്ടിൽ എത്തിച്ചു നൽകുമെന്നു തഹസിൽദാർ പറഞ്ഞു.

∙കിടപ്പ് രോഗികൾകളും  കാൻസർ രോഗികൾകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കു മുൻഗണന നൽകി നാലു കുടുംബങ്ങൾ ചേർന്നു വാടകവീടുകൾ   എടുത്താൽ തുക അനുവദിക്കാമെന്ന് കലക്ടർ അറിയിച്ചു.  

∙പോർട്ടബിൾ ശുചിമുറിറ്, എൽപിജി സിലണ്ടർ,  ഷീറ്റ്, പായ എന്നിവ ക്യാംപുകളിൽകളിൽ ഉടൻ വിതരണം ചെയ്യും.

∙ജലനിർഗമന സൗകര്യങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

ജനപ്രതിനിധികൾ റവന്യൂ, പൊലീസ്, അഗ്നിരക്ഷാ സേനാ  ഉദ്യോഗസ്‌ഥർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama