go

തിരികെ ചെല്ലുമ്പോൾ ജാഗ്രത വേണം, ഓരോ ചുവടും കരുതലോടെ

Alappuzha News
വെള്ളം പൊങ്ങിയതിനെത്തുടർന്നു മങ്കൊമ്പ് ട്രഷറിയിൽ നിന്നുള്ള പണവുമായി വള്ളത്തിൽ വന്ന ട്രഷറി ജീവനക്കാരും മറ്റു യാത്രക്കാരും. ചിത്രം: മനോരമ
SHARE

വെള്ളം പൊങ്ങിയ സ്ഥലങ്ങളിലുള്ളവർ പരമാവധി സുരക്ഷാ സൂചനകൾ സ്ഥാപിക്കണം. വീടു വിടും മുൻപ് വീട്ടുകാർക്കോ പ്രദേശവാസികളുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾക്കോ ഇതു ചെയ്യാം. കൃത്യമായി ഓരോ വീട്ടിലെയും കിണർ പറമ്പിലെ കുളം, പൊട്ടക്കിണർ, തുടങ്ങിയവ സൂചിപ്പിക്കുന്ന   അടയാളങ്ങൾ  സ്ഥാപിക്കാം. 

∙ കിണറുകളിൽ കുപ്പി ചുവന്ന കയറിൽ കെട്ടിത്തൂക്കിയിടുക. വെള്ളം പൊങ്ങുമ്പോൾ കുപ്പിയും ജലനിരപ്പിലെത്തും. കെട്ടിയിട്ടിരിക്കുന്നതുകൊണ്ട് ഒഴുകിപ്പോവില്ല. 

∙ പരമാവധി ഉയരത്തിൽ കമ്പ് കുഴിച്ചിട്ട് ചുവന്ന തുണി കെട്ടാം

∙ കിണറുകളിൽ കപ്പിയും കയറും അഴിച്ചു മാറ്റരുത്, ആ ഭാഗം ഉയർന്നു നിൽക്കുന്നത് മുന്നറിയിപ്പാകും. 

∙ വക്കില്ലാത്ത പൊട്ടക്കുളങ്ങളുടെ ചുറ്റും ഇതുപോലെ കമ്പുകൾ കുത്തി നിർത്താം. വെള്ളം കയറുന്ന ഉയരം കണക്കാക്കി വലിയ കമ്പുകൾ വേണം. 

∙ കുളങ്ങളുടെ വക്കിൽ മുന്നറിയിപ്പ് ബോർഡ് തന്നെ സ്ഥാപിക്കാൻ ശ്രമിക്കണം. വിസ്താരം കൂടുതലായതിനാൽ കിണറാണെന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. 

∙ അത്യാവശ്യമെങ്കിൽ മാത്രം വെള്ളം നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുക പോകുന്ന വഴി വ്യക്തമായി അറിയാവുന്ന ഒരാളെ കൂടെക്കൂട്ടുക. പോകുന്ന വഴിയുടെ ഭൂമിശാസ്ത്രവും ജലാശയങ്ങളും ചോദിച്ചു മനസ്സിലാക്കുക

∙ സൂചനകളും ബോർഡുകളും ശ്രദ്ധിക്കുക

∙ തറ കാണാൻ സാധിക്കാത്ത സ്ഥിതിയിൽ (കലക്കവെള്ളം, ആഴക്കൂടുതൽ) ഓരോ അടിയും കാൽ ഉപയോഗിച്ച് തപ്പി നോക്കി മുന്നോട്ടുപോവുക

∙ ഒഴുക്കുള്ളിടത്ത് ഇറങ്ങാതിരിക്കുക.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama