go

മീൻപിടിക്കാൻ ചീപ്പിന്റെ പലകയിട്ടു; 60 വീടുകൾ വെള്ളത്തിൽ

alappuzha-bridge-cheep
കരിപ്പുഴ കൊച്ചു പാലത്തിലെ ചീപ്പിൽ അടിഞ്ഞ മാലിന്യങ്ങൾ അഗ്നി രക്ഷാ സേന എത്തി നീക്കം ചെയ്യുന്നു.
SHARE

ഹരിപ്പാട് ∙ മീൻ പിടിക്കാൻ വേണ്ടി ചീപ്പിന്റ പലക ഇട്ട്  തോട്ടിലെ ഒഴുക്കു തടസ്സപ്പെടുത്തിയതു മൂലം സമീപമുള്ള വീടുകളിൽ വെള്ളം കയറി. പള്ളിപ്പാട് തെക്കേക്കര ഭാഗത്തെ 60 വീടുകളിലാണു കഴിഞ്ഞ ദിവസം വെള്ളം കയറിയത്. ഓരു വെള്ളം കയറുന്നതു തടയാൻ ജലസേചന വകുപ്പ് കരിപ്പുഴ കൊച്ചു പാലത്തിൽ സ്ഥാപിച്ചിരുന്ന ചീപ്പിന്റെ പലകകൾ രാത്രിയിൽ സാമൂഹിക വിരുദ്ധർ പുനഃസ്ഥാപിക്കുകയായിരുന്നു. വെള്ളം കെട്ടി നിർത്തി വലവീശി മീൻ പിടിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു നാട്ടുകാർ പറഞ്ഞു. 

തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം സമീപമുള്ള പ്രദേശങ്ങളിലേക്ക് ഒഴുകാൻ തുടങ്ങി.  ചീപ്പിനു താഴെ മാലിന്യങ്ങൾ വന്ന് അടിയുക കൂടി ചെയ്തതോടെ ഒഴുക്ക് പൂർണമായും തടസ്സപ്പെടുന്ന നിലയിലായി. ഇതോടെ  സമീപമുള്ള റോഡുകളിലും വെള്ളം കയറി.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ഡപ്യൂട്ടി കലക്ടർ സി.അനിൽ കുമാർ, തഹസീൽദാർ കെ.ബി. ശശി, ദുരന്ത നിവാരണ ഡപ്യൂട്ടി തഹസീൽദാർ കെ. ബിജു, ഡപ്യൂട്ടി തഹസീൽദാർ കെ.എസ്. ശരത് കുമാർ എന്നിവർ  എത്തി സ്ഥിതി വിലയിരുത്തി. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായം തേടി. എന്നാൽ തോട്ടിലെ കുത്തൊഴുക്കിൽ ചീപ്പിന്റെ താഴെയുള്ള  പലകകൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ല.തുടർന്ന് ഒരു മണിക്കൂറോളം പണിപ്പെട്ട് ഒഴിക്കിന് തടസ്സം ഉണ്ടാക്കിയിരുന്ന പോളയും തടികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അഗ്നിരക്ഷാ സേനാ നീക്കി.  റവന്യു അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama