go

ആലപ്പുഴ ചങ്ങനാശേരി റോഡിൽ മൂന്നാം ദിവസവും ഗതാഗതതടസ്സം

alappuzha-boat-and-bus
എന്താ ഇതുവഴി? വെള്ളത്തിൽ മുങ്ങിയ ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഒരേ സമയം നീങ്ങുന്ന വളളവും കെഎസ്ആർടിസി ബസും.
SHARE

കുട്ടനാട് ∙ ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡിൽ തുടർച്ചയായ മൂന്നാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം മുതൽ എസി റോഡിൽ വെള്ളം കയറിത്തുടങ്ങിയെങ്കിലും ശനി രാത്രിയോടെ ചെറുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് കലക്ടർ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയർന്നതോടെ കെഎസ്ആർടിസി സർവീസും നിർത്തിവച്ചു. പിന്നീട് ഭാഗികമായി സർവീസ് പുനരാരംഭിച്ചു. ഇന്നലെയും ആലപ്പുഴ ഡിപ്പോയിൽ നിന്നു മാമ്പുഴക്കരി വരെ എസി റോഡിലൂടെ സർവീസ് നടത്തി.

ഉച്ചയോടെ മൂല പൊങ്ങമ്പ്ര പാടത്ത് വെള്ളം കയറിയതിനാൽ മങ്കൊമ്പ് തെക്കേക്കര മുതൽ ഒന്നാം കരയിലെ ബ്ലോക്ക് ജംക്‌ഷൻ വരെ വെള്ളക്കെട്ടായി. ഇതോടെ കെഎസ്ആർടിസി സർവീസ് ഇവിടെവരെയാക്കി.  ഇന്നും എസി റോഡിലൂടെ ഗതാഗതം പുനരാരംഭിക്കാൻ സാധ്യതയില്ല. കെഎസ്ആർടിസി ബസ്സുകളുടെ സർവീസും ഇവിടെ വരെയാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ വലിയ ലോറികൾ മാത്രമാണ് എസി റോഡിലൂടെ കടന്നുപോകുന്നത്. 

എസി റോഡിൽ വെള്ളം കയറിയ ഭാഗങ്ങൾ

-പ‍ൂപ്പള്ളി ജംക്‌ഷനു പടിഞ്ഞാറു ഭാഗം
-മങ്കൊമ്പ് പെട്രോൾ പമ്പിനു സമീപം
-മങ്കൊമ്പ് ജം‌ക്‌ഷൻ മുതൽ പള്ളിക്കൂട്ടുമ്മ വരെ
-പള്ളിക്കൂട്ടുമ്മ ജംക്‌ഷനു കിഴക്കു ഭാഗം

-മാമ്പുഴക്കരി ജംക്‌ഷൻ
-കിടങ്ങറ പാലത്തിനു പടിഞ്ഞാറു ഭാഗം
-കിടങ്ങറ ബസാർ മുതൽ കിടങ്ങറ ഒന്നാം പാലം വരെ
-ചങ്ങന‍ാശേരി പൂവം മുതൽ പുഴവാത് വരെ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama