go

പ്രളയം വീട് തകർത്തു; ബാക്കിയുള്ള ഷെഡ് വെള്ളത്തിൽ

alappuzha-girija-and-mother
ചെറുതന പോച്ച ആയിരവേലിൽ ഗിരിജയും അമ്മ ചെല്ലമ്മയും രണ്ടു വയസുകാരൻ ആദി ദേവും താമസിക്കുന്ന ഷെഡിൽ വെള്ളം കയറിയ നിലയിൽ
SHARE

ഹരിപ്പാട് ∙ കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീട് ഗിരിജയ്ക്ക ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ആകെയുള്ള ഷെഡിലും ഇപ്പോൾ വെള്ളം കയറിയതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പകച്ചുനിൽക്കുകയാണു  ചെറുതന പോച്ച ആയിരവേലിൽ ഗിരിജയും മകൻ ആദിദേവും അമ്മ ചെല്ലമ്മയും. 

കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു ഭിത്തികളും പൊട്ടിയിരുന്നു. സർക്കാർ സഹായമായ 1000 രൂപ ഉപയോഗിച്ചു നിർമിച്ച ഷെഡിലാണു പിന്നീടു താമസം. പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകി. എന്നാൽ 15% കേടുപാട് മാത്രമെന്നു പറഞ്ഞ് തള്ളി. അപ്പീലിനുശേഷമാണു പൂർണമായി വീടുനശിച്ചവരുടെ പട്ടികയിൽപ്പെട്ടത്. 

ഇതിനിടെ ഒരു സ്വകാര്യസ്ഥാപനം വീടുനൽകുന്നതിന സന്നദ്ധരായെത്തി. ഇവർ ആദ്യഘട്ടത്തിൽ നൽകിയ ഒരുലക്ഷം രൂപയുമായി തൃശൂർസ്വദേശിയായ കരാറുകാരൻ മുങ്ങി.  രണ്ടാമതു ലഭിച്ച തുക ഏൽപിച്ച കോൺട്രാക്ടർ അടിത്തറയുടെ പണി മാത്രമാണു പൂർത്തിയാക്കിയത്. ഇയാൾ ഇപ്പോൾ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന് ഇവർ പറയുന്നു. രണ്ടാംഘട്ടത്തിനു പണം നൽകണമെങ്കിൽ അടിത്തറ പൂർത്തിയാക്കണം.

അല്ലെങ്കിൽ ആദ്യഗഡു തിരിച്ചു നൽകണമെന്നാണു വ്യവസ്ഥയെന്നും ഗിരിജ പറയുന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം ഇവരുടെ ഷെഡിൽ വെള്ളം കയറിയത്. സഹോദരിയുടെ വീട്ടിലേക്ക് ഇപ്പോൾ താമസം മാറ്റിയിരിക്കുകയാണ്. വെള്ളപ്പൊക്കം കഴിയുന്നതോടെ ഇപ്പോഴുള്ള ഷെഡും നിലം പതിക്കും. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഗിരിജയും കുടുംബവും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama