go

അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ദുരിതം ഒഴുകിനിറയുന്നു

alappuzha-edathva-road
വെള്ളം കയറിയ എടത്വ–വീയപുരം റോഡിലൂടെ പോകുന്നവർ.
SHARE

ആലപ്പുഴ ∙ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നദ‍ികളിലൂടെ ഒഴുകിയെത്തിയ പ്രളയജലം കുട്ടനാടിനെയും അപ്പർ കുട്ടനാട‍ിനെയും മുക്കുന്നു. ഓരോ നിമിഷവും ജലനിരപ്പുയരുന്നതു കണ്ടറിയാം. നിമിഷങ്ങൾ കൊണ്ടാണ് പാടങ്ങളുടെ ബണ്ട് കവിഞ്ഞു ജലം കുത്തിയൊലിച്ചെത്തുന്നതും കൃഷിയെ വിഴ‍ുങ്ങി വീടുകളിലേക്ക് ഇരച്ചുകയറുന്നതും. എസി റോഡിൽ വെള്ളം നിറയുന്നതും ഇതേവേഗത്തിലാണ്

ദുരിതാശ്വാസ ക്യാംപുകളിലേക്ക് പതിനേഴായിരത്തോളം പേർ മാറിത്താമസിച്ചെങ്കിലും വെള്ളം കയറിയ വീടുകൾ വിട്ടുപോകാൻ മടിച്ചു കഴിയുന്നവർ നിരവധിയാണ്. അപ്പർ കുട്ടനാടൻ മേഖലയിലും മാവേലിക്കരയുടെ ചില ഭാഗങ്ങളിലും അച്ചൻകോവിലാറിലും പമ്പയാറ്റിലും ജലനിരപ്പുയർന്നതാണ് ജനജീവിതത്തെ ബാധിച്ചത്.

ആദ്യഘട്ടത്തിൽ വെള്ളം കയറിയ ചെങ്ങന്നൂർ മേഖലയിൽ ജലനിരപ്പ് കുറയുന്നുണ്ട്.രണ്ടാം കൃഷിയിറക്കിയ 46 പാടശേഖരങ്ങളിൽ െവള്ളം കയറി. ഭൂരിഭാഗം പാടശേഖരങ്ങള‍‍ും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓണാട്ടുകര, അപ്പർ കുട്ടനാട്, കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള കാർഷിക മേഖലകളിൽ കനത്ത മഴ കൃഷിനഷ്ടമുണ്ടാക്കി. 

തോട്ടപ്പള്ളി സ്പിൽവേയിലൂടെയും കായംകുളം കായല‍ിലൂടെയും കടലിലേക്കു നീരൊഴുക്ക് ശക്തമായി തുടരുന്നത് ആശ്വാസമാണ്. വേമ്പനാട്ടു കായലില‍ൂടെ വടക്കു ഭാഗത്തേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 92 ദുരിതാശ്വാസ ക്യാംപുകളാണ് ഇന്നലെ രാത്രി വരെ ആരംഭിച്ചത്. വീടുകളിൽ നിന്നു വെള്ളമിറങ്ങ‍ിയതിനാൽ ചെങ്ങന്നൂർ താലൂക്കിൽ ഒരു ക്യാംപ് പിരിച്ചുവിട്ടു. ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങളുള്ളതിനാൽ പരാതി കുറവാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama