go

പിൻവലിഞ്ഞ് മഴ; പേടിപ്പിച്ച് ആറുകൾ

alappuzha-cheruthana-water
ചെറുതനയിൽ വെള്ളം കയറി കടകളടക്കം മുങ്ങിയപ്പോൾ
SHARE

ഹരിപ്പാട് ∙ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അച്ചൻകോവിലാറ്റിലെയും പമ്പയിലെയും ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ പേർ ക്യാംപുകളിലേക്ക് എത്തി തുടങ്ങി. പമ്പയും അച്ചൻ കോവിലാറും ഒഴുകിയെത്തുന്ന ചെറുതന, വീയപുരം മേഖലകളിലാണു ദുരിതം കൂടുതൽ. പള്ളിപ്പാട്ട് പ‍ഞ്ചായത്തിലെ 13 വാർഡുകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

വഴുതാനം  ഗവ.യുപിഎസ്, മാധവാ എജ്യുക്കേഷൻ സെന്റർ, ആഞ്ഞിലിമൂട് എൽപിഎസ്, നടുവട്ടം ഗവ.എൽപിഎസ്, നടുവട്ടം വിഎച്ച്എസ്എസ്, മുല്ലക്കര എൽപിഎസ്, നാലുകെട്ടുകവല എൻടിപിസി പമ്പ് ഹൗസ്, കണിച്ചനല്ലൂർ എൽപിഎസ്, ഹോളി എയ്ഞ്ചൽ പബ്ലിക് സ്കൂൾ, അരയാകുളങ്ങര എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിലാണു ക്യാംപ്. ജലനിരപ്പ് താഴാത്തതിനെ തുടർന്നു ക്യാംപുകളിൽ കൂടുതൽ ആൾക്കാരെത്തുന്നുണ്ട്.  

alappuzha-veeyapuram
വീയപുരത്ത് പമ്പാ നദിയുടെ സമീപമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിൽ

തെക്കേക്കര യുപിഎസിലെ ക്യാംപിലുള്ളവരെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ നടുവട്ടം വിഎച്ച്എസ്എസ്,  അരയാകുളങ്ങര എൻഎസ്എസ് കരയോഗം എന്നീ ക്യാംപുകളിലേക്കു മാറ്റി. ചെറുതന കാഞ്ഞിരം തുരുത്ത് കമ്യൂണിറ്റി ഹാൾ, ഹരിപ്പാട് കാവൽ ഓഡിറ്റോറിയം,  കുമാരപുരം കെകെകെ വിഎം എച്ച് എസ്, 

കണിച്ചനെല്ലൂർ ഗവ.എൽപി സ്കൂൾ,  മേപ്പാടം സെന്റ് കുര്യാക്കോസ് സ്കൂൾ, മേൽപ്പാടം എംടിഎൽപി സ്കൂൾ, പായിപ്പാട് ആശ്വാസ കേന്ദ്രം, വീയപുരം എച്ച്എസ്എസ് സെന്റ് ജോർജ് എൽപിഎസ്, കാരിച്ചാൽ സെന്റ് മേരീസ് യുപിഎസ്, വെള്ളംകുളങ്ങര യുപിഎസ് എന്നിവിടങ്ങളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 

ക്യാംപുകളിൽ പുറത്തു നിന്നുള്ള ഭക്ഷണത്തിനു വിലക്കുണ്ട്.  പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.  വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത പച്ചക്കറികൾ നശിക്കാനുള്ള സാധ്യത കൂടിയതായി കർഷകർ പറയുന്നു. കുലയ്ക്കാറായ ഏത്തവാഴകൾ പല സ്ഥലത്തും വെള്ളം കയറി നശിച്ചു തുടങ്ങിയിട്ടുണ്ട്. താഴ്ന്ന  പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇതുവരെ വീടുകളൊന്നും തകർന്നു വീണിട്ടില്ല.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama