go

സി.എസ്.ശ്രീകണ്ഠൻ ചെട്ടികുളങ്ങര ദേവീ ക്ഷേത്രം മേൽശാന്തി

chettikulangara temple melsanthi
നിയുക്ത മേൽശാന്തി സി.എസ്.ശ്രീകണ്ഠന് (ഇടത്) നിലവിലെ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി ഹസ്തദാനം നൽകുന്നു. ചിത്രം ∙ കൃഷ്ണൻകുട്ടി
SHARE

മാവേലിക്കര ∙ ചെട്ടികുളങ്ങര ദേവീ ക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് (48) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പരേതനായ സി.വി. ശ്രീധരൻ നമ്പൂതിരിയുടെയും ചന്ദ്രിക അന്തർജനത്തിന്റെയും മകനാണ്. നിലവിൽ വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 2016ൽ പട്ടാമ്പി പെരുമടിയൂർ സോമയാഗത്തിനു ആചാര്യ പദവി വഹിച്ചിരുന്നു. ഭാര്യ: മലപ്പുറം ചങ്ങരംകുളം നരിപ്പറമ്പ് മനയിൽ ജയശ്രീ പത്തിനാടി. മകൻ: ജിതേന്ദ്രൻ നമ്പൂതിരി. സഹോദരൻ:ശ്രീഹരി നമ്പൂതിരി.

ക്ഷേത്രനടയിൽ നടന്ന നറുക്കെടുപ്പിൽ മൂന്നു വയസുകാരി ഈരേഴ വടക്ക് കൈലാസത്തിൽ ശ്രീപാർവതി ആണു ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരു നറുക്കെടുത്തത്. നിയുക്ത മേൽശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ 17നു നടക്കും. തുടർന്നു ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന പുറപ്പെടാ മേൽശാന്തി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിക്കു പൂജകൾ ചെയ്യും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama