go

നടുക്കടലിൽ തകരാറിലായ ബോട്ട് കരയ്ക്കെത്തിച്ചു

Alappuzha News
നടുക്കടലിൽ‌ തകരാറിലായ ബോട്ട് തീരസുരക്ഷാ സേനയും മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും ചേർന്നു കരയിലേക്ക് കൊണ്ടുവരുന്നു.
SHARE

അമ്പലപ്പുഴ ∙ നടുക്കടലിൽ തകരാറിലായ ബോട്ടിലെ തൊഴിലാളികളെ തീരരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പൊലീസും ചേര്‍ന്നു കരയ്ക്കെത്തിച്ചു. കാട്ടൂര്‍ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫോന്‍സ് ബോട്ടിലെ 11 തൊഴിലാളികളെയാണ് ഇന്നലെ വൈകിട്ട് നീര്‍ക്കുന്നം തീരദേശത്ത് എത്തിച്ചത്.  ബോട്ട് 2 ദിവസമായി കായംകുളം പടിഞ്ഞാറ് കടലില്‍‌ ഒഴുകി നടക്കുകയായിരുന്നു. കടല്‍ ക്ഷോഭിച്ചതിനാല്‍  സുരക്ഷാസേനയ്ക്കു തിങ്കളാഴ്ച ബോട്ടിനു സമീപം എത്താനായില്ല. തുടർന്നു സുരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും അടങ്ങുന്ന രക്ഷാസംഘം ഇന്നലെ രാവിലെ  ബോട്ടിനു സമീപത്തെത്തിയാണു രക്ഷിച്ചത്.  ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടില്‍ കെട്ടി വലിച്ച് എത്തിച്ചു നീര്‍ക്കുന്നം തീരക്കടലില്‍ നങ്കൂരമിട്ടു. സുരക്ഷാസേനയിലെ അഭയന്‍, ജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജോസഫ്, സ്രാങ്ക് കുഞ്ഞുമോന്‍., ഡ്രൈവര്‍ ടോമി  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama