go

കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നു പറഞ്ഞു, പക്ഷേ തീരത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം

പുന്നപ്രയിൽ മദ്യശാലയ്ക്കു മുന്നിലെ തർക്കത്തെ തുടർന്നു കൊല്ലപ്പെട്ട മണ്ണ‍ഞ്ചേരി അമ്പനാകുളങ്ങര മിച്ചനാട് കോളനിയിൽ താമസിക്കുന്ന പുന്നപ്ര പറവൂർ രണ്ടുതൈവെളിയിൽ മനുവിന്റെ മൃതദേഹം ഗലീലിയ കടപ്പുറത്തു നിന്നു പൊലീസ് കണ്ടെത്തിയപ്പോൾ. 									             ചിത്രം: അരുൺ ജോൺ∙മനോരമ
പുന്നപ്രയിൽ മദ്യശാലയ്ക്കു മുന്നിലെ തർക്കത്തെ തുടർന്നു കൊല്ലപ്പെട്ട മണ്ണ‍ഞ്ചേരി അമ്പനാകുളങ്ങര മിച്ചനാട് കോളനിയിൽ താമസിക്കുന്ന പുന്നപ്ര പറവൂർ രണ്ടുതൈവെളിയിൽ മനുവിന്റെ മൃതദേഹം ഗലീലിയ കടപ്പുറത്തു നിന്നു പൊലീസ് കണ്ടെത്തിയപ്പോൾ. ചിത്രം: അരുൺ ജോൺ∙മനോരമ
SHARE

അമ്പലപ്പുഴ ∙ കൊലപ്പെടുത്തിയ ശേഷം കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നു പ്രതികൾ പറഞ്ഞ യുവാവിന്റെ മൃതദേഹം തീരത്തു കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെടുത്തു. പറവൂരിലെ ബാർ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടർന്നു കാണാതായ, മണ്ണ‍ഞ്ചേരി അമ്പനാകുളങ്ങര മിച്ചനാട് കോളനിയിൽ താമസിക്കുന്ന പുന്നപ്ര പറവൂർ രണ്ടുതൈവെളിയിൽ മനോഹരന്റെ മകൻ മനുവിന്റെ (കാകൻ മനു– 27) മൃതദേഹമാണ് കണ്ടെടുത്തത്. പറവൂർ ഗലീലിയ തീര‍ത്തു നിന്ന് ഇന്നലെ വൈകിട്ട് മൂന്നോടെ മൃതദേഹം പൊലീസ് പുറത്തെടുത്തു.
കേസിൽ ആദ്യം പിടിയിലായ രണ്ടു പ്രതികൾ മറ്റു രണ്ടു കൂട്ടുപ്രതികളുടെ പേരു മാത്രമേ പറഞ്ഞിരുന്നുള്ളൂ.

പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ അഞ്ചാമൻ പറവൂർ പറയകാട്ടിൽ സെബാസ്റ്റ്യൻ (കൊച്ചുമോൻ – 39) ആണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തത്. കൊച്ചുമോനെ കൂടാതെ പുന്നപ്ര കാക്കരിയിൽ ജോസഫിനെയും (ഓമനക്കുട്ടൻ – 19) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളിലൊരാളായ പുന്നപ്ര പനഞ്ചിക്കൽ‌ ‘ലൈറ്റ്’ എന്നറിയപ്പെടുന്ന ആന്റണി സേവ്യർ (വിപിൻ‌-28) ഉൾപ്പെടെ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ തലയിലും കൈകാലുകളിലും മാരകമായ മുറിവുള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. നഗ്നമാക്കി ആഴത്തിൽ കുഴിച്ചിട്ട മൃതദേഹം ചീർത്തു തുടങ്ങിയിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി പി.വി.ബേബി, ആലപ്പുഴ സൗത്ത് സിഐ കെ.എൻ.രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും.19 ന് രാത്രി പറവൂരിലെ ബാറിലേക്ക് കയറാനെത്തിയ മനുവിനെ ഓമനക്കുട്ടൻ അടിച്ചതോടെ തുടങ്ങിയ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്. പത്രോസ്, സൈമൺ, ഓമനക്കുട്ടൻ,

ആന്റണി സേവ്യർ എന്നിർ ബാറിൽ നിന്നിറങ്ങി മനുവിനെ മർദിച്ച് അവശനാക്കിയശേഷം സ്കൂട്ടറിൽ ഗലീലിയ തീരത്തേക്കു കൊണ്ടുപോയി. അവിടെവച്ചു കൊലപ്പെടുത്തി. മനുവിനോട് വിരോധമുണ്ടായിരുന്ന കൊച്ചുമോൻ ഉൾപ്പെടെയുള്ള മറ്റുചിലരെക്കൂടി വിളിച്ചുവരുത്തി കുഴിച്ചു മൂടുകയായിരുന്നു. തീരത്തോടു ചേർ‌ന്ന ഷെഡുകളിലെ മൺവെട്ടിയും തൂമ്പയും ഉപയോഗിച്ചാണു കുഴിയെടുത്തത്. മനുവിന്റെ വസ്ത്രങ്ങൾ തീരത്തിട്ടു കത്തിച്ചതായി കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama