go

കിട്ടിയ സമയം 30 മിനിറ്റ്; മുറിഞ്ഞ കാൽപാദവുമായി ആംബുലൻസ് പറന്നു

ഡിവൈഎഫ്ഐ മാവേലിക്കര മേഖല പ്രസിഡന്റ് മാവേലിക്കര കല്ലുമല ലിജോ വില്ലയിൽ ലിജോ വർഗീസും ആംബുലൻസ് ഡ്രൈവർ കല്ലുമല കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യുവും.
ഡിവൈഎഫ്ഐ മാവേലിക്കര മേഖല പ്രസിഡന്റ് മാവേലിക്കര കല്ലുമല ലിജോ വില്ലയിൽ ലിജോ വർഗീസും ആംബുലൻസ് ഡ്രൈവർ കല്ലുമല കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യുവും.
SHARE

മാവേലിക്കര ∙ ‍അനുവദിച്ചു കിട്ടിയ സമയം 30 മിനിറ്റ്. ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ച ശേഷം ആംബുലൻസ് ‍ഡ്രൈവർ കല്ലുമല കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു വണ്ടി പറത്തിവിട്ടു. തൊട്ടടുത്തെ സീറ്റിൽ അറ്റു വീണ വലതു കാൽപാദം ചേർത്തു പിടിച്ചു ഡിവൈഎഫ്ഐ മാവേലിക്കര മേഖലാ പ്രസിഡന്റ് ഉമ്പർനാട് ലിജോ വില്ലയിൽ ലിജോ വർഗീസും.

25 മിനിറ്റിനുള്ളിൽ അവർ മാവേലിക്കരയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ നിന്നു വീണു വലതു കാൽപാദമറ്റ ആൽഫിയയുമായി 108 ആംബുലൻസ് ജില്ലാ ആശുപത്രിയിൽ നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് അറ്റുവീണ കാൽപാദം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

അത്യാഹിത വിഭാഗത്തിലെ  ഡോ.രജീഷിന്റെയും ഡോ.സുമേഷിന്റെയും നേതൃത്വത്തിൽ കാൽപാദം വൃത്തിയാക്കി ഐസ് ബാഗിലാക്കി.സ്വന്തം ആംബുലൻസുമായി ജില്ലാ ആശുപത്രിക്കു സമീപം ഉണ്ടായിരുന്ന ജോൺസിയും അപകടമറിഞ്ഞു ആശുപത്രിയിലെത്തിയ ലിജോയും സ്വമേധയാ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

കാൽപാദം കൈമാറിയ ശേഷം മടങ്ങാൻ തയാറെടുക്കവേയാണ് ആൽഫിയയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു  കൊണ്ടുപോകുന്നതിനു ഐസിയു ആംബുലൻസ് ലഭിച്ചില്ലെന്ന് അറിഞ്ഞത്. ജോൺസിയുടെ ആംബുലൻസിൽ തന്നെ ആൽഫിയയെ കലവൂരിൽ എത്തിച്ചപ്പോഴേക്കും ചേർത്തലയിൽ നിന്നു ഐസിയു ആംബുലൻസ് അവിടെയെത്തി. ആൽഫിയയെ ഈ ആംബുലൻസിലേക്കു മാറ്റിയ ശേഷമാണ് ഇരുവരും മടങ്ങിയത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama