go

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി

SHARE

ഏറ്റുമാനൂർ ∙ ഓട്ടം വിളിച്ചു കൊണ്ടുവന്ന ശേഷം ഓട്ടോ ഡ്രൈവറുടെ മുഖത്ത് കുരുമുളക് ദ്രാവകം സ്‌പ്രേ ചെയ്തു പണം തട്ടിയെടുത്തു. ചേർത്തല പറക്കോട് ജോസഫ് മാത്യുവിനെയാണ് (52) വേദഗിരി കുറുമുള്ളൂർ കനാലിനു സമീപത്തു വച്ച് ഇന്നലെ 9ന് 5 യുവാക്കൾ ആക്രമിച്ചത്. ചേർത്തല ടൗണിൽ നിന്നു കല്ലറയ്ക്കു പോകണമെന്ന് പറഞ്ഞാണ് യുവാക്കൾ ഓട്ടം വിളിച്ചത്. കല്ലറയിൽ എത്തിയപ്പോൾ കുറുമുള്ളൂർ ഭാഗത്തേക്കു പോകണമെന്നു പറഞ്ഞു. കുറുമുള്ളൂർ കനാലിനു സമീപം എത്തിയപ്പോൾ ‍ഓട്ടോ നിർത്താൻ യുവാക്കൾ ആവശ്യപ്പെട്ടു.

ആദ്യം ഓട്ടോയിൽ നിന്ന് ഇറങ്ങിയ 3 പേർ മുന്നോട്ടു നടക്കുകയും ചെയ്തു. ഓട്ടോക്കൂലി പോക്കറ്റി‍ൽ നിന്ന് എടുക്കുന്നതു പോലെ കാണിക്കുകയും പിന്നീട് പോക്കറ്റിൽ നിന്നു കുരുമുളക് ദ്രാവകം എടുത്ത് ജോസഫിന്റെ മുഖത്തേക്കു സ്‌പ്രേ ചെയ്യുകയുമായിരുന്നു. തുടർന്ന് 5 യുവാക്കളും ചേർന്ന് ബലമായി ജോസഫിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു പണം എടുത്ത് ഓടി രക്ഷപ്പെട്ടു.2500 രൂപയാണ് ജോസഫിന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടത്.

പോക്കറ്റിൽ 10,500 രൂപ ഉണ്ടായിരുന്നതായി ജോസഫ് പറഞ്ഞു. നിലവിളി ശബ്ദം കേട്ടു നാട്ടുകാർ സ്ഥലത്ത് എത്തിയതിനാൽ ബാക്കി പണം അക്രമി സംഘത്തിനു ലഭിച്ചില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തുകയും കേസെടുക്കുകയും ചെയ്തു. അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതികളുടെ സംഘത്തിൽപെട്ടവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama