go

ഇരുതലമൂരിയെ വാഗ്ദാനം ചെയ്ത് കവർച്ച: പ്രതികൾ റിമാൻഡിൽ

SHARE

വള്ളികുന്നം ∙ ഇരുതലമൂരിയെ നൽകാമെന്നു പറഞ്ഞ് പണം വിളിച്ചുവരുത്തി പണം കവർന്ന സംഭവത്തിൽ പിടിയിലായവർ റിമാൻഡിൽ. മാവേലിക്കര ചെട്ടികുളങ്ങര ചാക്കരകിഴക്കതിൽ ദീപു (26), കായംകുളം പുള്ളികണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് (ജോയി 25), പെരിങ്ങാല കൊക്കാട്ടുകിഴക്കതിൽ സുൽഫിക്കർ (സുൾഫി 25) എന്നിവരെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരാതിക്കാരനായ ആലുവ വാഴക്കുളം ആലുങ്കലിൽ വീട്ടിൽ ഷൈജു, ഇരുതലമൂരിയുടെ പേരിലാണ് തട്ടിപ്പു നടന്നതെന്ന വിവരം പൊലീസിൽ നിന്നു മറച്ചുവച്ചിരുന്നു. വാഹനം വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തി പണം കവർന്നെന്നാണ് പൊലീസിൽ നൽകിയ പരാതി. അന്വേഷണത്തിന് ഇടയിലാണ് ഇരുതലമൂരിയുമായി ബന്ധപ്പെട്ട ഇടപാടാണെന്ന് പൊലീസിനു മനസ്സിലായത്. പരാതിക്കാരനായ ഷൈജുവിനെതിരെയും അന്വേഷണം നടത്തുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama