go

വർണ വിരുന്നൊരുക്കി വനിത - കിറ്റെക്സ് പൊന്നോണക്കാഴ്ച

alappuzha-vanitha-fest
വനിത പൊന്നോണക്കാഴ്ച മത്സരങ്ങളുടെ സമ്മാന വിതരണം കലക്ടർ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ അസിസ്റ്റന്റ് മാനേജർ (സർക്കുലേഷൻ‍) ടി.എം.ബിനോയ്, കിറ്റെക്സ് അസിസ്റ്റന്റ് മാനേജർ (സെയിൽസ്) എം.എ.സുനിൽ എന്നിവർ സമീപം.
SHARE

ആലപ്പുഴ ∙ വർണപ്പൂക്കളങ്ങളിലും മധുരത്തിലും ഓണമൊരുക്കി കിറ്റെക്സ്–വനിത പൊന്നോണക്കാഴ്ച. മുതിർന്നവർക്കായി പൂക്കളം, പായസം മത്സരങ്ങളും കുട്ടികളുടെ ചിത്രരചനയുമായിരുന്നു മത്സരങ്ങൾ. കലക്ടർ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കിറ്റെക്സ് അസിസ്റ്റന്റ് മാനേജർ (സെയിൽസ്) എം.എ.സുനിൽ, മലയാള മനോരമ അസിസ്റ്റന്റ് മാനേജർ (സർക്കുലേഷൻ‍) ടി.എം.ബിനോയ്, സർക്കുലേഷൻ ഓഫിസർ ക്രിസ്റ്റി തോമസ് എന്നിവർ പ്രസംഗിച്ചു.

മത്സര ഫലങ്ങൾ:

കുട്ടികളുടെ കളറിങ് മത്സരം (ആദ്യ 3 സ്ഥാനക്കാർ) – നമിത് പ്രസാദ് കണിയാംകുളം, ജോബ് ഹാരിസൺ തുമ്പോളി, ആഷർ ബെന്നി മണ്ണഞ്ചേരി. ചിത്രരചന – ഗ്രേറ്റ് ജെ.ജോർജ് പഴവീട്, ശ്രീലക്ഷ്മി ജയറാം കൊറ്റംകുളങ്ങര, അഹ്സാൻ അൻസിൽ വഴിച്ചേരി വാർഡ്. പായസം – ജെസി രാജു മാരാരിക്കുളം വടക്ക്, എബിൽ മേരി ജോസഫ് തകഴി, ജിഷ റേച്ചൽ സാജൻ കരിപ്പുഴ. പൂക്കളം – ചേർത്തല ആരോസ്, വാരനാട് അന്നപൂർണ, തോണ്ടൻകുളങ്ങര ഘണ്ഠാകർണൻ. പൂക്കളം (വിദ്യാഭ്യാസ സ്ഥാപനങ്ങൾ) ഒന്നാം സമ്മാനം – കരുവാറ്റ വിദ്യ പബ്ലിക് സ്കൂൾ. പൂക്കളം (വനിതകൾ) ഒന്നാം സമ്മാനം – ചാത്തനാട് ഭുവനേശ്വരി ടീം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama