go

നെട്ടായമുണരുന്നു; മാന്നാർ മഹാത്മാഗാന്ധി ജലമേള ഇന്ന്

SHARE

മാന്നാർ ∙ നാൽപ്പത് കളിവള്ളങ്ങൾ മാറ്റുരയ്ക്കുന്ന അൻപത്തിയഞ്ചാമതു മാന്നാർ മഹാത്മാഗാന്ധി ജലമേള ഇന്ന് പമ്പാനദിയിലെ കുര്യത്ത് കടവിലെ നെട്ടായത്തിൽ നടക്കും.  രണ്ടിന് ആരംഭിക്കുന്ന ജലമേളയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  ജലഘോഷയാത്രയുടെ ഉദ്ഘാടനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനും  നിർവഹിക്കും. ജനറൽ കൺവീനർ എൻ. ഷൈലാജ് അധ്യക്ഷത വഹിക്കും. 

ആദ്യ പാദത്തിൽ  ഒന്നാം ട്രാക്കിൽ ആനാരിയും രണ്ടാം ട്രാക്കിൽ ആയാപറമ്പ് പാണ്ടിയും മൂന്നാം ട്രാക്കിൽ ആയാപറമ്പ് വലിയ ദിവാനും തമ്മിലാണു മത്സരം.  രണ്ടാംപാദ മത്സരത്തിൽ ഒന്നാം ട്രാക്കിൽ ചെറുതനയും രണ്ടാം ട്രാക്കിൽ സെന്റ് പയസും മൂന്നാം ട്രാക്കിൽ ശ്രീ വിനായകനുമാണ്.   മൂന്നാം പാദമത്സരത്തിൽ ഒന്നാം ട്രാക്കിൽ വെള്ളംകുളങ്ങരയും രണ്ടാം ട്രാക്കിൽ ജവഹർ തായങ്കരിയും മൂന്നാം ട്രാക്കിൽ ശ്രീ ഗണേശനും മത്സരിക്കും.

തുടർന്ന് ഒന്നാം ഗ്രേഡ് വെപ്പുവള്ളങ്ങളുടെ മത്സരം നടക്കും. പുന്നത്രവെങ്ങാഴി, മണലി, പട്ടേരിപുരയ്ക്കൽ, ചെത്തിക്കാടൻ,          അമ്പലക്കടവൻ, ഷോട്ട് പുളിക്കത്തറ, ആശാപുളിക്കകളം, ജയ്‌ഷോട്ട്, കോട്ടപറമ്പൻ എന്നീ വള്ളങ്ങൾ മൂന്ന് പാദങ്ങളിലായി മത്സരിക്കും.   തുടർന്ന് ഇരുട്ടുകുത്തി, ചുരുളൻ, കമ്പനി വള്ളങ്ങളുടെ മത്സരങ്ങളും നടക്കും. 

ഡിജിപി. ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയായിരിക്കും. ആന്റോ ആന്റണി എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും ചേർന്നു ട്രോഫികൾ സമ്മാനിക്കുമെന്ന് ജനറൽ കൺവീനർ എൻ. ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ എന്നിവർ അറിയിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama