go

സൈക്കിൾ തോട്ടിലേക്ക് വീണ് വിദ്യാർഥി മുങ്ങി മരിച്ചു

alappuzha news
എബിൻ
SHARE

കുട്ടനാട് ∙ കടയിൽ പോയി വരുന്നതിനിടെ സൈക്കിൾ തോട്ടിലേക്കു മറിഞ്ഞ് 8 വയസ്സുകാരൻ മുങ്ങി മരിച്ചു. ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ വെട്ടിക്കീറുപറമ്പിൽ തോമസ് ജോർജിന്റെയും ജാസ്മിന്റെയും മകൻ എബിൻ തോമസ് ആണു മരിച്ചത്. വീടിനു സമീപത്തുള്ള പൂത്തറ തോട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സോപ്പുപൊടി വാങ്ങാൻ സമീപത്തെ കടയിൽ  പോയതാണ്. 1 മണിക്കൂർ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അച്ഛൻ കടയിൽ ചെന്നപ്പോൾ തിരികെ പോയതായി അറിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ തോട്ടിൽ സോപ്പുപൊടി കവറും സൈക്കിളും കണ്ടെത്തി.

തോട്ടിൽ ഇറങ്ങി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. പുറംബണ്ടിലെ ചെളിയും വെള്ളക്കെട്ടുമുള്ള വീതി കുറഞ്ഞ ഭാഗത്തു നിയന്ത്രണം വിട്ട് വീണതാകാം എന്നു കരുതുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ ഏബൽ. സംസ്കാരം ഇന്നു 4ന് വടക്കേ അമിച്ചകരി സെന്റ് ജോർജ് പള്ളിയിൽ. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama