go

പ്രളയത്തെ മുട്ടുകുത്തിച്ച വിളവുമായി വെൺമണി

alappuzha news
വെൺമണിയിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന പച്ചക്കറികൾ.
SHARE

ചെങ്ങന്നൂർ ∙ കഴിഞ്ഞ വർഷത്തെ പ്രളയം ഒഴുക്കിക്കൊണ്ടു പോയ സ്വപ്നങ്ങൾ തിരികെ പിടിക്കുകയാണു വെൺമണിയുടെ കാർഷികമേഖല. കഴിഞ്ഞ കൊല്ലം പ്രളയം മൂലം ഓണത്തിനു പകിട്ടു തെല്ലു കുറഞ്ഞെങ്കിലും 2017 ലെ ഓണക്കാല വിളവെടുപ്പിനൊപ്പമോ അതിലേറെയോ വിളവാണ് ഇക്കുറി നാട് നേടിയത്. ഓണസദ്യ ഒരുക്കാൻ വാഴക്കൂമ്പ് മുതൽ ഏത്തക്കുല വരെ ഒരുക്കി വെൺമണിയിലെ പ്രാദേശിക കാർഷിക വിപണികൾ സജീവമാണ്.

ഇക്കുറി തെല്ലു ഭയപ്പെടുത്തി കടന്നു പോയ വെള്ളപ്പൊക്കത്തെ തോൽപ്പിച്ച കാർഷികവിളകൾ ആവശ്യക്കാരെ കാത്തിരിക്കുന്നു. 5 ടൺ ഏത്തക്കുല ഇക്കുറി വിളവെടുത്തതായാണ് കണക്ക്. പാവൽ– ഒരു ടൺ,  പടവലം–1.5 ടൺ, ചേന–5 ടൺ എന്നിങ്ങനെ പോകുന്നു കണക്കുകൾ.  വഴുതനങ്ങ, വെട്ടുചേമ്പ്, ചെറുചേമ്പ്, മത്തൻ എന്നിവയും വേണ്ടുവോളമുണ്ട്.

വെണ്മണി കൃഷിഭവന്റെ നേതൃത്വത്തിലുള്ള 2 ഓണച്ചന്തകളിലേക്കും വിഎഫ്പിസികെ, കുടുംബശ്രീ, ചെങ്ങന്നൂർ നഗരസഭ കൃഷിഭവൻ, പാണ്ടനാട് കൃഷിഭവൻ എന്നിവയുടെ ചന്തകളിലേക്കും വെൺമണിയിലെ മണ്ണിൽ വിളഞ്ഞ വിളകളെത്തുന്നു. 3 ക്ലസ്റ്ററുകളിലായിരുന്നു കൃഷി. മഴയെത്തുടർന്ന് ഇഞ്ചി, വെള്ളരി എന്നിവയുടെ ഉൽപാദനം തെല്ലു കുറഞ്ഞെങ്കിലും മറ്റുള്ളവയ്ക്കു മികച്ച വിളവ് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു കർഷകർ. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama