go

ഇവിടെ ഊഞ്ഞാലാടാൻ കൂട്ട് പാമ്പും പഴുതാരയും

alappuzha news
ചാരുംമൂട് ജംക്‌ഷന് സമീപം താമരക്കുളം പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ പാർക്ക് കാടുകയറിയ നിലയിൽ.
SHARE

ചാരുംമൂട് ∙ താമരക്കുളം പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക് ഇഴജന്തുക്കളുടെ കേന്ദ്രമാകുന്നു. 2011 ഡിസംബർ 11നാണ് താമരക്കുളം പഞ്ചായത്തിൽ ബ്ലോക്ക് ഓഫിസിന് മുന്നിലായി കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്ക് കളിക്കാനും ടിവി കാണാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.  ഉദ്ഘാടനശേഷം ഒട്ടേറെ കുട്ടികൾ പാർക്കിൽ എത്തിയിരുന്നു. വർഷങ്ങളോളം ഈ സ്ഥലം കാടു കയറിക്കിടന്നിരുന്നു. നിരന്തര ആവശ്യത്തെ തുടർന്നാണ് കുട്ടികളുടെ പാർക്കായി മാറ്റിയത്. പാർക്ക് സ്ഥാപിക്കുന്നതിനു മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും ഇവിടെ നിറഞ്ഞിരുന്നു. 

അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിന്റെ കീഴിലായിരുന്നു നിർമാണോദ്ഘാടനം. 2 വർഷം കൊണ്ട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ പാർക്ക് ഇപ്പോൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായി. ഊഞ്ഞാലുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തരുമ്പെടുത്ത് നശിച്ചു. വെള്ളം കെട്ടിക്കിടന്ന് പാർക്ക് ചെളിക്കുണ്ടായി മാറി. പാർക്ക് സംരക്ഷിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama