go

കവർച്ചയിൽ വിറച്ച് വള്ളികുന്നം

alappuzha news
കുടുംബിക്കാട് ബലഭദ്ര ക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിന്റെ കമ്പികൾ തകർത്ത് വഞ്ചി അപഹരിച്ച നിലയിൽ.
SHARE

വള്ളികുന്നം ∙ ഭരണിക്കാവിൽ ഒരേവളപ്പിലുള്ള ഗുരുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും അടുത്തിടെയാണ് മോഷണം നടന്നത്. കാണിക്കവഞ്ചികളും ഓഫിസ് കുത്തിത്തുറന്നുമായിരുന്നു കവർച്ച. 25,000 രൂപ നഷ്ടമായെന്നു ഭാരവാഹികൾ പറയുന്നു. ഒരു കാണിക്കവഞ്ചി മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി.

വള്ളികുന്നത്ത് വീടു കുത്തിത്തുറന്ന് 45 പവൻ സ്വർണാഭരണം കവർന്ന സംഭവം, ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങാനെന്ന വ്യാജേന കാറിലെത്തിയവർ ചൂനാട് തെക്കേ ജംക്‌ഷനിലെ വ്യാപാര സ്ഥാപനത്തിലെ മേശയിൽനിന്ന് 34,500 രൂപ കവർന്ന സംഭവം എന്നിവയിലും കേസ് എങ്ങുമെത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനയും മറ്റു തെളിവുകൾ ശേഖരിച്ചിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി കുടുംബിക്കാട് ബലഭദ്രക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു. ക്ഷേത്രവളപ്പിൽ കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ‌ കണ്ടെത്തി. 10,000 രൂപയ്ക്കു മുകളിൽ നഷ്ടപ്പെട്ടതായി ജീവനക്കാർ പറയുന്നു. പടിഞ്ഞാറെ നടയിലെ കാണിക്കമണ്ഡപത്തിന്റെ പൂട്ടു തകര്‍ത്തു മാറ്റിയാണ് വ‍ഞ്ചി പുറത്തെടുത്തതെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്തു.  ഏഴു വര്‍ഷം മുന്‍പും ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം കവർന്നിരുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama