go

ആർഎസ്ബിവൈ നടത്തിപ്പിൽ വൻ ക്രമക്കേടെന്നു വിജിലൻസ്

SHARE

അമ്പലപ്പുഴ ∙ മെഡിക്കൽ‌ കോളജ് ആശുപത്രിയിലെ ആർഎസ്ബിവൈ പദ്ധതി നടത്തിപ്പിൽ വിജിലൻസ് വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ഡിവൈഎസ്പി റെക്സ് ബോബി അരവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന 5 മണിക്കൂർ‌ നീണ്ടു. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസ് സർക്കാരിനു റിപ്പോർട്ട് നൽകും. ചികിത്സാനുകൂല്യം ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ആർഎസ്ബിവൈ. 

ശസ്ത്രക്രിയ ഉപകരണങ്ങൾ‌ വാങ്ങുന്നതു കരാറിൽ പറയുന്ന വിലയുടെ ഇരട്ടി തുകയ്ക്കാണെന്നു വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ ഉപകരണങ്ങൾ കുറ‍ഞ്ഞ വിലയ്ക്കു നൽകാൻ ചില കമ്പനികൾ തയാറായിട്ടും ഉദ്യോഗസ്ഥർ‌ അനുവദിക്കാതെ 3 വർഷമായി ക്രമക്കേടു തുടരുകയാണെന്നാണു പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഉപകരണങ്ങളിൽ കാണിച്ചിരിക്കുന്ന വിലയെക്കാൾ കൂടിയ തുകയ്ക്കാണു പലതും വാങ്ങിയതെന്നും കണ്ടെത്തി. 

ടെൻഡറുകൾ വിശ്വാസ്യതയില്ലാത്തതാണെന്നും ചില സ്ഥാപനങ്ങൾ കടലാസിൽ മാത്രമുള്ളതാണെന്നും വിജിലൻസ് പറയുന്നു. കരാറുകളുടെ പകർപ്പുകൾ സീൽ ചെയ്തു വിജിലൻസ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. ജീവനക്കാർ ഓഫിസിലെത്തുന്നതിലും വീഴ്ച കണ്ടെത്തി. ജീവനക്കാരിൽ പലരും ജോലി ചെയ്യാതെ സംഘടനാ പ്രവർത്തനത്തിലാണെന്നും ഓഫിസിലെ പ്രവർത്തനം വിലയിരുത്തിയ വിജിലൻ‌സിനു തെളിവു ലഭിച്ചു. കാരുണ്യ പദ്ധതി നടത്തിപ്പിൽ‌ കമ്പനികൾക്കു കൊടുക്കാനുള്ള തുകയിലും വ്യക്തതയില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama