go

ഉടമയെ ആക്രമിച്ച് ക്യാമറ കവർന്നയാൾ പിടിയിൽ

alappuzha-cameras
രാജേഷ് മോഷ്ടിച്ച ക്യാമറകൾ. ഇൻസെറ്റിൽ രാജേഷ്.
SHARE

കായംകുളം ∙ സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തി ക്യാമറയുമായി കടന്ന കേസിലെ പ്രതിയെ കേരള–തമിഴ്നാട് അതിർത്തിയായ തക്കല നിന്നു കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റുഡിയോ ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലപിടിപ്പുള്ള ക്യാമറകളും ലെൻസുകളും കവർന്ന മാർത്താണ്ഡം തക്കല ചേക്കൽ ചെമ്മൻ കാല വിളയിൽ രാജേഷ് (32) ആണ് അറസ്റ്റിലായത്. ഇയാൾ കൊലപാതകം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്നു പൊലീസ് പറഞ്ഞു. 

പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ രാജേഷ് കഴിഞ്ഞ 29ന് ആണു പുതിയിടം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിന്റെ 3.5 ലക്ഷത്തോളം വിലവരുന്ന ക്യാമറയും ലെൻസും തട്ടിയെടുത്തത്. ദേശീയപാതയ്ക്കരികിൽ കൂട്ടി ഇട്ടിരിക്കുന്ന മെറ്റലിന്റെ ഫോട്ടോ എടുക്കാനുണ്ടെന്നു പറഞ്ഞു ബൈക്കിൽ കയറ്റി ദേശീയപാതയിലെ നങ്ങ്യാർകുളങ്ങര വരെയും തുടർന്നു ചവറ വരെയും പോയി പടമെടുത്തു. 

മടങ്ങവെ കൃഷ്ണപുരം മുക്കട ജംക്‌ഷനിൽ ബൈക്ക് നിർത്തിയപ്പോൾ ശിവകുമാറിനെ അടിച്ചുവീഴ്ത്തി ക്യാമറ തട്ടിയെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു അന്വേഷണം. തമിഴ്നാട്ടിൽ സ്റ്റുഡിയോ നടത്തുന്ന രാജേഷ് കന്യാകുമാരി തിരുവട്ടാറിൽ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തശേഷം സ്ത്രീയെ പഴച്ചാറിൽ വിഷംകലർത്തി കൊന്ന കേസിൽ പ്രതിയാണ്. ഫെബ്രുവരിയിലാണു ജാമ്യത്തിലിറങ്ങിയത്. വെൺമണിയിൽ സ്ത്രീയെ അക്രമിച്ചു സ്വർണമാല കവർന്ന  കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama