go

തുണയായി കനത്ത ഗതാഗതക്കുരുക്കിലൂടെ കുതിച്ചു, ആ ജീവൻ ചേർത്തുപിടിച്ച്

കായംകുളത്ത് കെഎസ്ആർടിസി ബസിൽ കുഴഞ്ഞവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരായ കെ.എസ്.ജയനും പി.എസ്.സന്തോഷ്‌ കുമാറും.
കായംകുളത്ത് കെഎസ്ആർടിസി ബസിൽ കുഴഞ്ഞവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരായ കെ.എസ്.ജയനും പി.എസ്.സന്തോഷ്‌ കുമാറും.
SHARE

കായംകുളം ∙ അസുഖബാധിതയായ സ്ത്രീക്ക് തുണയായി കെഎസ്ആർടിസി ബസ് ജീവനക്കാർ. ബസിൽ കുഴഞ്ഞുവീണ സ്ത്രീയുമായി കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്കു പാഞ്ഞത് കനത്ത ഗതാഗതക്കുരുക്കിലൂടെ. വർക്കല ശിവഗിരിയിൽനിന്നു കോട്ടയത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലെ യാത്രക്കാരി ശക്തികുളങ്ങര സ്വദേശിനി സുധാംബികയാണ് ബസിൽ കുഴഞ്ഞുവീണത്.

ഓച്ചിറ കാളകെട്ട് ഉത്സവം നടക്കുന്നതിനാൽ ഇന്നലെ ദേശീയപാതയിൽ കരുനാഗപ്പള്ളി മുതൽ കായംകുളം വരെ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവിൽനിന്നു ബസ് തിരിച്ചുവിട്ട ശേഷമായിരുന്നു സംഭവം. എം പാനൽ കണ്ടക്ടർ പി.എസ്.സന്തോഷ്‌കുമാർ വിവരം അറിയിച്ചതോടെ ഡ്രൈവർ കെ.എസ്.ജയൻ ഇടറോഡിലൂടെ ബസുമായി കുതിച്ചു.

വശങ്ങളിലെ വാഹനങ്ങൾ മാറ്റാൻ സന്തോഷ്‌ കുമാർ ഒരു കിലോമീറ്ററോളം ഓടുകയായിരുന്നു.ആവശ്യമായ സഹായങ്ങളുമായി യാത്രക്കാരും ഒപ്പംകൂടി. ആരോ വിവരമറിയിച്ചതോടെ എത്തിയ ആംബുലൻസ് കായംകുളത്തിനു സമീപം കുറ്റിത്തെരുവിൽ കാത്തുകിടപ്പുണ്ടായിരുന്നു.

രോഗിയെ ഇവിടെവച്ച് ആംബുലൻസിൽ കയറ്റി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയുടെ അസുഖവിവരം ചോദിച്ചു മനസ്സിലാക്കിയാണ് ബസുമായി ജീവനക്കാർ കോട്ടയത്തേക്ക് തിരിച്ചത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama