go

അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഹരീഷ്.
ഹരീഷ്.
SHARE

കായംകുളം ∙ കൃഷ്ണപുരത്ത് വീട് കയറി ആക്രമിച്ച് പ്രായപൂർത്തിയാകാത്ത മകനെ അമ്മയുടെ മുന്നിലിട്ട്  കഞ്ചാവ് സംഘം വെട്ടിയ കേസിലെ ഒരു പ്രതിയെ കൂടി കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ  വയനകം മാടവന കിഴക്കതിൽ പുത്തൻവീട്ടിൽ ഹരീഷിനെ (27)ആണ് എസ്ഐ കെ.സുനുമോന്റെയും, എസ്ഐ.സാമുവലിന്റെയും നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണ് 11അംഗ സംഘം കൃഷ്ണപുരം ഞക്കനാൽ സ്വദേശിയായ പതിനേഴുകാരനെ മാരകമായി വെട്ടി പരുക്കേൽപിച്ചത്. സഹോദരനെ അന്വേഷിച്ചെത്തിയവരോട് ഇയാൾ വീട്ടിൽ ഇല്ലെന്നു പറഞ്ഞ് അമ്മ തിരിച്ചയച്ചിരുന്നു. പിന്നീടു സംഘമായി എത്തിഅമ്മയുടെ മുന്നിലിട്ടു മകനെ വെട്ടുകയായിരുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama