go

സ്കൂട്ടറിൽ കാറിടിച്ച് 2 സ്ത്രീകൾ മരിച്ചു

ദേശീയപാതയിൽ കലവൂർ കയർ ബോർഡിന് മുന്നിൽ ഇന്നലെ വൈകി‌ട്ടുണ്ടായ അപകടത്തിൽപ്പെട്ട സ്കൂട്ടറും കാറും. (ഇൻസെറ്റിൽ ഷേർളി, സെലീനാമ്മ ജോസഫ്. )
ദേശീയപാതയിൽ കലവൂർ കയർ ബോർഡിന് മുന്നിൽ ഇന്നലെ വൈകി‌ട്ടുണ്ടായ അപകടത്തിൽപ്പെട്ട സ്കൂട്ടറും കാറും. (ഇൻസെറ്റിൽ ഷേർളി, സെലീനാമ്മ ജോസഫ്. )
SHARE

കലവൂർ ∙ ലോറിയെ മറികടന്ന് വന്ന കാർ ഇടിച്ച്, സ്കൂട്ടർ യാത്രികരായ 2 സ്ത്രീകൾ മരിച്ചു. കലവൂർ കയർ ബോർഡിന് പടിഞ്ഞാറ് വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി(42), മാതൃസഹോദരി  ആലപ്പുഴ തുമ്പോളി പാടത്ത് വലിയ വീട്ടിൽ ജോസഫിന്റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ദേശീയപാതയിൽ കലവൂർ കയർ ബോർഡിന് മുന്നിലായിരുന്നു അപകടം. ചേർത്തല ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

കാറിന്റെ മുൻചക്രം സ്കൂട്ടറിൽ ഉടക്കി. നിയന്ത്രണം വിട്ട കാർ സ്കൂട്ടറുമായി റോഡരികിലെ വർക്​ഷോപ്പിന് അടുത്തേക്ക് പാഞ്ഞുകയറി. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരികിലും സെലീന വർക്​ഷോപ്പിന് സമീപവുമായി തെറിച്ചുവീണു. സാരമായി പരുക്കേറ്റ ഇരുവരെയും സമീപവാസികൾ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷേർളിയുടെ ഭർത്താവ് സെബാസ്റ്റ്യൻ വിദേശത്താണ്. മക്കൾ: ആദർശ്, അതുൽ. ലിസി മോളാണ് സെലീനാമ്മയുടെ മകൾ. മരുമകൻ: മാമച്ചൻ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama