go

ബസ് കാറിൽ ഇടിച്ച് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ വേണാട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ വേണാട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
SHARE

മാവേലിക്കര ∙ മിച്ചൽ ജംക്‌ഷൻ വീണ്ടും അപകടക്കെണിയായി. ബസ് കാറിൽ ഇടിച്ചതിനെ തുടർന്നു അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 7.50 നു ജംക്‌ഷനിലെ ഹൈമാസ്റ്റ് വിളക്കിനു സമീപത്തായിരുന്നു അപകടം. ഹരിപ്പാട്ടു നിന്നു പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന വേണാട് ബസ്, കായംകുളത്തു നിന്നു തിരുവല്ലയിലേക്കു പോയ കാറിൽ ഇടിക്കുകയായിരുന്നു.

ബസിനും ഹൈമാസ്റ്റ് വിളക്കിനും ഇടയിൽ പെട്ട കാറിന്റെ മുൻഭാഗത്തെ ലൈറ്റും ബംപറും തകർന്നു. പൊലീസെത്തിയാണ് അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റിയത്. കഴിഞ്ഞ 3 ദിവസമായി ജംക്‌ഷനിലെ ട്രാഫിക് സിഗ്നൽ വിളക്ക് പ്രവർത്തനരഹിതമാണ്. രാവിലെ സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപു മിച്ചൽ ജംക്‌ഷനിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ  തോന്നിയ പോലെ നിർത്തിയിടുന്നതാണ് അപകടത്തിനിടയാക്കുന്നത്. ജംക്‌ഷനോടു ചേർന്നു തന്നെ ബസുകൾ നിർത്തിയിടുന്നതു മറ്റു വാഹനങ്ങൾ കടന്നു പോകുന്നതിനു തടസ്സമാകുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama