go

പാസഞ്ചറിനു പകരം മെമു;ഒരുവിഭാഗം യാത്രക്കാർ ഇന്ന് പ്രതിഷേധിക്കും

ആലപ്പുഴ–എറണാകുളം മെമു ട്രെയിനിലെ തിരക്ക്.
ആലപ്പുഴ–എറണാകുളം മെമു ട്രെയിനിലെ തിരക്ക്.
SHARE

ആലപ്പുഴ ∙ ആലപ്പുഴ – എറണാകുളം പാസഞ്ചർ ട്രെയിൻ നിർത്തലാക്കി ബോഗി കുറവുള്ള മെമു ട്രെയിൻ നൽകിയതിനെതിരെ ഇന്നു രാവിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒരു വിഭാഗം യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, വയലാർ, തുറവൂർ, എഴുപുന്ന സ്റ്റേഷനുകളിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും കറുത്ത ബാഡ്ജ് ധരിച്ചും യാത്രക്കാർ പ്രതിഷേധിക്കും. ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ നേതൃത്വം നൽകും.

ട്രെയിൻ വരുന്നതിനു 15 മിനിറ്റ് മുൻപേ യാത്രക്കാർ സ്റ്റേഷനുകളിൽ എത്തണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ മെമു സർവീസിനെ പിന്തുണച്ചും ചില യാത്രക്കാർ രംഗത്തുണ്ട്. സമയത്ത് ഓഫിസിൽ എത്താൻ കഴിയുന്ന മെമു ഉദ്യോഗസ്ഥർക്ക് സഹായമാണെന്ന് സമരത്തെ എതിർക്കുന്നവർ പറയുന്നു. രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നു 16 ബോഗികളുമായി സർവീസ് നടത്തിയിരുന്ന ട്രെയിനിനു പകരം ഇപ്പോൾ‌ 12 ബോഗികൾ മാത്രമുള്ള മെമു ആണുള്ളത്.

അതിൽ 3 ബോഗികൾ ഫസ്റ്റ് ക്ലാസ് റിസർവേഷനാണ്. ബാക്കിയുള്ളതിലേ പതിവ് യാത്രക്കാർക്ക് കയറാനാകൂ. ആലപ്പുഴയിൽ നിന്നു ചേർത്തലയിൽ മെമു എത്തുമ്പോഴേക്കും യാത്രക്കാർ നിറഞ്ഞിരിക്കും. പിന്നീട് വടക്കോട്ടുള്ള യാത്രയാണ് ദുരിതം. 8 ബോഗികളാണ് സാധാരണ മെമുവിൽ ഉണ്ടാവുകയെന്നും എന്നാൽ ഇവിടെ 12 ബോഗികൾ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ ബോഗികൾ കൂട്ടിച്ചേർക്കാനാവില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. 

മറ്റിടങ്ങളിൽ മെമുവിന് പിടിവലി

മറ്റു റൂട്ടുകളിൽ മെമു അനുവദിച്ച് കിട്ടാൻ പിടി വലി നടത്തുമ്പോഴാണ് ആലപ്പുഴ വഴി മെമു വേണ്ടെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം യാത്രക്കാർ മുന്നോട്ടു വരുന്നതെന്ന് റെയിൽവേ അധികൃതർ പറയുന്നു. തിരുവനന്തപുരം, കോട്ടയം,കോഴിക്കോട് ഭാഗങ്ങളിലേക്ക് മെമു സർവീസ് ആവശ്യപ്പെടുന്നുണ്ട്. ആലപ്പുഴയിൽ നടക്കുന്ന സർവീസ് വേണ്ടെന്നു വച്ചാൽ കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ നീക്കമുണ്ട്. മറ്റ് റൂട്ടുകളിലും ഇതിനു ശ്രമമുണ്ട്. വേഗമാണ് മെമു സർവീസിന്റെ ആകർഷണം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama