go

യുദ്ധക്കപ്പലിൽ ഒരു മാസം; നോയലിന് സ്വപ്നസഞ്ചാരം

നോയൽ സജി ജോർജ് യുദ്ധക്കപ്പലിൽ പരിശീലനത്തിനിടെ.
നോയൽ സജി ജോർജ് യുദ്ധക്കപ്പലിൽ പരിശീലനത്തിനിടെ.
SHARE

ചെങ്ങന്നൂർ ∙ 20–ാം വയസ്സിൽ നാവികസേനയുടെ യുദ്ധക്കപ്പലിൽ, 3 രാജ്യങ്ങൾ ചുറ്റി ഒരു മാസം നീണ്ട സഞ്ചാരം. കടൽ തുറന്നിട്ട സ്വപ്നസമാനമായ കാഴ്ചയുടെ രസം ഇനിയും വിട്ടുപോയിട്ടില്ല നോയൽ സജി ജോർജെന്ന ബിടെക് വിദ്യാർഥിക്ക്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ നേവൽ എൻസിസി കെഡറ്റായ  ഇരിങ്ങാലക്കുടക്കാരൻ നോയലിനെ തേടിയെത്തിയ സൗഭാഗ്യം ചെറുതല്ല. വർഷത്തിലൊരിക്കൽ രാജ്യത്തെ മികച്ച 10 നേവൽ എൻഎസിസി കെഡറ്റുമാരെയാണ് യുദ്ധക്കപ്പലിൽ പരിശീലനത്തിനായി നാവികസേന തിരഞ്ഞെടുക്കുന്നത്.

ഇവരിൽ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരാളാണു നോയൽ.കർണാടകയിൽ കടംബ നേവൽബേസിൽ നടന്ന നൗ സൈനിക് ക്യാംപിലെ മികച്ച പ്രകടനം ഇതിനു തുണച്ചു. നോയൽ സഞ്ചരിച്ച ‘ഐഎൻഎസ് തീർ’ യുദ്ധക്കപ്പലിൽ നാവികരും സൈനിക ഓഫിസർമാരും കെഡറ്റുകളും ഉൾപ്പെടെ 257 യാത്രക്കാരാണുണ്ടായിരുന്നത്.സെപ്റ്റംബർ 24 നു കൊച്ചി നേവൽബേസിൽ നിന്നു യാത്ര തുടങ്ങി.

3 കപ്പലുകൾ അകമ്പടിയേകി ഒപ്പം.ശൗര്യചക്ര വരുൺസിങ് ആയിരുന്നു തീറിന്റെ കപ്പിത്താൻ. സൈനികച്ചിട്ട വിടാതെയാണു കപ്പലിലെ ദിനചര്യയെന്നു നോയൽ പറയുന്നു. വെടിവയ്പ്, രക്ഷാപ്രവർത്തനം എന്നിവയിൽ കപ്പലിൽ പരിശീലനം നൽകി. മറ്റു ക്ലാസുകളും ഉണ്ടായിരുന്നു. മഡഗാസ്കർ, കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച് ഒക്ടോബർ 25നാണു കൊച്ചിയിൽ തിരികെയെത്തിയത്. ഇരിങ്ങാലക്കുട കൊളപ്രൻ ഹൗസിൽ സജി ജോർജ്–ജോയ്സി ദമ്പതികളുടെ മകനാണ് നോയൽ. നാവികസേനയിൽ ചേരാനാണ് ആഗ്രഹം. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama