go

ഹൈടെക് ഗോശാല വാക്കിലൊതുങ്ങി; അമ്പലപ്പുഴയിൽ ഗോക്കൾക്ക് കഷ്ടകാലം

hitech cow farm in ambalappuzha
അമ്പലപ്പുഴ ഗോശാല
SHARE

അമ്പലപ്പുഴ ∙ ശ്രീകൃഷ്ണക്ഷേത്രം ഗോശാലയിൽ പശുക്കൾ തീരാദുരിതത്തിൽ‌. ഗോശാല ഹൈടെക്കാക്കി മാറ്റുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികളുടെ പ്രഖ്യാപനവും യാഥാർഥ്യമായില്ല. വിവിധ ഇനത്തിലുള്ള 24 പശുക്കളും 15 പശുക്കിടാങ്ങളും 12 മൂരികിടാങ്ങളും തിങ്ങി ‍ഞെരുങ്ങിയാണ് ഇവിടെ കഴിയുന്നത്.  ഇത്രയും പശുക്കൾ‌ക്കും തീറ്റയും സമയാസമയം വെളളവും ആവശ്യാനുസരണം നൽകാനും കഴിയുന്നില്ല.

മൂത്രവും ചാണകവും മറ്റു പശുക്കളുടെ ശരീരത്തു വീഴുന്നതും പതിവാണ്. ഇതു ശുചിത്വകുറവിനും ഇടയാക്കുന്നു. ഇതു മൃഗ സംരക്ഷണ നിയമത്തിനും എതിരാണ്. പ്രസിദ്ധമായ അമ്പലപ്പുഴ പാൽ‌പായസത്തിന് ആവശ്യമായ പാൽ പൂർണമായും ഗോശാലയിലെ പശുക്കളിൽ‌ നിന്നു കറന്നെടുക്കാമെന്ന ബോർ‌ഡ് തീരുമാനവും നടപ്പിലായില്ല. ഇവിടുത്തെ പശുക്കളുടെ പാലിനു പുറമെ മിൽമയുടെ പാലുമാണു പാൽപായസത്തിന് ഉപയോഗിക്കുന്നത്.

പശുക്കളെ കെട്ടുന്ന ഇരുമ്പു പൈപ്പുകളും ദ്രവിച്ചു തുടങ്ങി. ഗോശാലയിൽ‌ പശുക്കളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ഫാനുകളിൽ ഭൂരിഭാഗവും പ്രവർത്തന ക്ഷമമല്ല.  ഇതിനിടെ ഗോശാലയിലെ 12 മൂരികിടാങ്ങളെ നിലയ്ക്കലിലേക്കു മാറ്റാൻ ബോർഡ് അധികാരികൾ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. 

ഗോശാല പരിചാരകർക്കു വേതനവും വർധിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ ഭരണ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ‌ക്ക് തന്നെയാണ് ഗോശാലയുടെ ചുമതലയും നൽകിയിട്ടുള്ളത്.ഇതു മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.ആർ. രാമൻ  ഗോശാല സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു. ദേവസ്വം ഡപ്യുട്ടി കമ്മീഷണറിൽ‌ നിന്നു വിശദമായ റിപ്പോർ‌ട്ട് വാങ്ങി ഓംബുഡ്സ്മാൻ ഹൈക്കോടതിക്ക് സമർപ്പിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama