go

ഭിന്നശേഷി കുട്ടിയുമായെത്തിയ കുടുംബത്തെ രാത്രി ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവർക്ക് പിഴ

Alappuzha News
SHARE

ചെങ്ങന്നൂർ ∙  ഭിന്നശേഷി കുട്ടിയുമായി റെയിൽവേ സ്റ്റേഷനിൽ നിന്നു രാത്രി ഓട്ടോയിൽ കയറിയ കുടുംബത്തെ ഇറക്കി വിട്ട ഡ്രൈവർക്കു പിഴ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണു സംഭവം. യാത്രക്കാർ ഓട്ടോയിൽ കയറി ഇരുന്ന ശേഷം മറ്റൊരു ദീർഘദൂര ഓട്ടം ലഭിച്ചതിനെ തുടർന്നു ഡ്രൈവർ, ഇറക്കിവിടുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.

അല്ലെങ്കിൽ ദീർഘദൂര ഓട്ടത്തിനു ലഭിക്കേണ്ട തുക ഇവർ നൽകണമെന്നും ആവശ്യപ്പെട്ടത്രേ. തുടർന്നു കുടുംബം മറ്റൊരു ഓട്ടോയിൽ കയറിയാണു വീടെത്തിയത്. പിന്നീട് പരാതി നൽകുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നു മാർക്കറ്റ് ജംക്‌ഷൻ വരെ അമിതനിരക്ക്  ഈടാക്കിയ  മറ്റൊരു ഓട്ടോഡ്രൈവർക്കും പിഴ ചുമത്തിയതായി ജോയിന്റ് ആർടിഒ അറിയിച്ചു. മിനിമം നിരക്കായ 25 രൂപ ഈടാക്കേണ്ടതിനു പകരം 40 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. 

'അനുകമ്പ തോന്നി പരാതിക്കാർ അപേക്ഷിച്ചതു കൊണ്ടു മാത്രമാണ് 2 ഓട്ടോ ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദു ചെയ്യാതിരുന്നത്. മാതൃകാപരമായ ശിക്ഷ എന്ന നിലയിൽ പിഴ ഈടാക്കുകയായിരുന്നു.  യാത്രക്കാർക്കു നേരെ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടി തന്നെ സ്വീകരിക്കും’. -ഡി.ജയരാജ്, ജോയിന്റ് ആർടിഒ

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama