go

ജലരാജാക്കന്മാർ കൊമ്പുകോർക്കുന്നു 9ന്

Alappuzha News
SHARE

കായംകുളം ∙ നഗരത്തെ ആവേശത്തിരയിൽ ആറാടിക്കാൻ ജലരാജാക്കൻമാർ കായംകുളത്ത് എത്തുന്നു. 9ന് നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജലോത്സവ സംഘാടക സമിതി അറിയിച്ചു.  നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയ ചുണ്ടൻ വള്ളങ്ങളാണു പങ്കെടുക്കുന്നത്. 

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, പൊലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, എൻസിഡിസി കുമരകത്തിന്റെ ദേവസ്, യുബിസി കൈനകരിയുടെ ചമ്പക്കുളം, വില്ലേജ് ബോട്ട് ക്ലബ്ബ് എടത്വയുടെ ഗബ്രിയേൽ, വേമ്പനാട് ബോട്ട് ക്ലബ്ബ് കുമരകത്തിന്റെ വീയപുരം, ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കെബിസി/എസ്എഫ്ബിസി കുമരകത്തിന്റെ മാഹാദേവിക്കാട്ടിൽ തെക്കതിൽ, ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് എടത്വയുടെ സെന്റ് ജോർജ് എന്നീ ചുണ്ടൻ വള്ളങ്ങളാണു മത്സരിക്കുന്നത്. 

മൂന്നു ട്രാക്കുകളിലായി നടക്കുന്ന മത്സരത്തിൽ മൂന്നു ഹീറ്റ്സും ഒരു ഫൈനൽ മത്സരവുമാണു നടക്കുക. ജലോത്സവത്തിനു മുന്നോടിയായി 8നു 3നു നടക്കുന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്ര കെപിഎസി ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് 5നു ജലോത്സവ നഗരിയിൽ സമാപിക്കും. 4 മുതൽ നാടൻ പാട്ടും നടക്കും. തുടർന്ന് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 

യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. 8ന് ഗായിക ചിത്ര അയ്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോയും നടക്കും. 9ന് 2ന് നടക്കുന്ന ജല ഘോഷയാത്രക്കും ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിനും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പതാക ഉയർത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാസ്ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്യും. എ.എം.ആരിഫ് എംപി ക്യാപ്ടൻമാരെ പരിചയപ്പെടുത്തും. 

മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് സമ്മാനദാനം നിർവഹിക്കുമെന്ന് സംഘാടക സമിതി  ചെയർപഴ്സൻ യു.പ്രതിഭ, ജനറൽ കൺവീനർ എൻ ശിവദാസൻ, കൾചറൽ കമ്മിറ്റി കൺവീനർ സുധാകരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി.അശ്വിനിദേവ്, കൺവീനർ എ.ഷിജി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അബ്ദുൽ ജലീൽ തുടങ്ങിയവർ അറിയിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama