go

പാലമാകാൻ കാലമായി

alappuzha news
SHARE

ആലപ്പുഴ ∙ കൃഷ്ണപുരം – മാമ്പ്രക്കന്നേൽ റെയിൽവേ മേൽപാലം നിർമാണത്തിനുള്ള നടപടികൾക്കു വേഗമേറി. കൊച്ചിയിലെ ഏജൻസി പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടങ്ങി. 2 മാസത്തിനകം റിപ്പോർട്ട് കലക്ടർക്കു സമർ‍‍പ്പിക്കും.റിപ്പോർട്ട് അംഗീകരിച്ചാലുടൻ പ്രാഥമിക വിജ്ഞാപനമാകും. പരാതികൾ അറിയിക്കാൻ 15 ദിവസം സമയം നൽകും. തുടർന്നു ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്തും.

റിപ്പോർട്ട് ലഭിച്ചാലുടൻ ഇതു പരിശോധിക്കാൻ ജില്ലാതല വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്യും.അപ്രോച്ച് റോഡിനും മേൽപാലത്തിനുമായി ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ മുൻപ് അടയാളപ്പെടുത്തിയിരുന്നു. ആകെ 268 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നു കലക്ടറേറ്റിലെ സ്ഥലമെടുപ്പു വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷ്ണപുരം വില്ലേജിലെ 4 സർവേ നമ്പരുകളിലായുള്ള സ്ഥലമാണിത്.

സ്ഥലമെടുപ്പും പുനരധിവാസവും സംബന്ധിച്ച നിയമപ്രകാരമാണ് ഇതിനുള്ള നടപടികൾ.ഭൂമിയുടെ പ്രമാണങ്ങൾ നോക്കിയാണു വില നിശ്ചയിക്കുക. പ്രദേശത്തെ 10 പ്രമാണങ്ങൾ പരിശോധിച്ച് ഏറ്റവും ഉയർന്ന വിലയുള്ളതു പരിഗണിക്കും. സമാന വിലയുള്ള പുരയിടങ്ങളുടെ വിലയുടെ ഇരട്ടി നഷ്ടപരിഹാരമായി നൽകുമെന്നാണു സൂചന. അതിലും കൂടുതൽ കൊടുക്കാനും സർക്കാരിനു തീരുമാനമെടുക്കാം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama